Category: News
ഫേബയുടെ മരണം: ആശുപത്രി അനാസ്ഥയെന്ന് ആരോപണം; സമഗ്ര അന്വേഷണം വേണമെന്ന് United Pentecostal Council
തിരുവല്ല : കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥയും ചികിത്സാപിഴവും മൂലമാണെന്ന ആരോപണം ശക്തമാകുന്നതിനിടെ, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് United Pentecostal Council ആവശ്യപ്പെട്ടു.ആലപ്പുഴ സ്വദേശിനിയായ 29-കാരി ഫേബയുടെ മരണത്തിൽ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ കൗൺസിൽ, പ്രസവത്തിനിടെ രോഗിയുടെ ആരോഗ്യനിലയെ കുറിച്ച് കുടുംബാംഗങ്ങൾക്ക് യാതൊരു വ്യക്തമായ വിവരവും നൽകാതിരുന്നതും, ആവശ്യമായ സമയത്ത് വേണ്ട ചികിത്സ ലഭിക്കാതിരുന്നതുമെന്ന ആരോപണങ്ങൾ അതീവ ഗൗരവത്തോടെ […]
