UPC ദേശീയ–സംസ്ഥാന സംയുക്ത യോഗം ഓഗസ്റ്റ് 31ന് തിരുവല്ലയിൽതിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം ഓഗസ്റ്റ് 31ന് രാവിലെ 10ന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കും. പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സഭാ, സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം ചേരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ–സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈക്കൊള്ളും.യോഗത്തിൽ പങ്കെടുക്കുന്നവർ: ദേശീയ […]
Category: News
യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ദേശീയ സംസ്ഥാന ഭാരവാഹികളുടെ യോഗം ആഗസ്റ്റ് 31ന്
തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം ഓഗസ്റ്റ് 31ന് രാവിലെ 10ന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കും. പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സഭാ, സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം ചേരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ–സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈക്കൊള്ളും.യോഗത്തിൽ പങ്കെടുക്കുന്നവർ: ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം അധ്യക്ഷത […]
ശൂരനാട് ശ്മശാന വിഷയം: അനുകൂല നിലപാടിനെ തുടർന്ന് നിരാഹാര അവസാനിപ്പിച്ചു.
ശൂരനാട്: കരുനാഗപ്പള്ളി–ശൂരനാട് ശ്മശാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (UPC) തുടക്കം മുതൽ ശക്തമായി ഏറ്റെടുത്ത് നടത്തിയ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. പഞ്ചായത്ത് അധികൃതരും ജില്ലാ കലക്ടറും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുകയും തുടർനടപടികൾ സംബന്ധിച്ച് അനുകൂലമായ ഉറപ്പുകൾ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.UPC കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി ശൂരനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി ശവപ്പെട്ടിയുമായി പ്രതിഷേധപ്രകടനം നടത്തുകയും തുടർന്ന് നിരാഹാര സത്യാഗ്രഹം […]
“MDMA കേസ് പ്രതികളായ അബ്ദുൾ സലാമിനും മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം.”
കാസർഗോഡ് : എംഡി എം എ കേസ് ഉൾപ്പെട്ട പെരുമ്പാവൂർ സ്വദേശികളായ അബ്ദുൾസലാം മുഹമ്മദ് ഹുസൈൻ എന്നിവരുമായി കോൺഗ്രസ് പ്രമുഖ നേതാക്കന്മാർക്കും മുഖ്യമന്ത്രി വി ഡി സതീശനും അടുത്ത ബന്ധമെന്ന് സൂചന ഇവർക്കൊപ്പം മുഖ്യമന്ത്രി സൗഹൃദം പുലർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുൻപ് യൂത്ത് കോൺഗ്രസ് ഭാരവാഹികളായി ഇരുവരും എറണാകുളം പറവൂരിലെ വിഡി സതീശന്റെ വീട് ഇവർ സ്ഥിരമായി സന്ദർശിച്ചു തരുന്നതായി സൂചനയുണ്ട്. സതീശൻ ഇവരുമായി കൈപിടിച്ച് നടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു . സലാമിന്റെ വീട് വി ഡി […]
ഉത്തർപ്രദേശിൽ പതിനേഴുകാരന്റെ കൊലപാതകം… പ്രധാന പ്രതി പോലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനേഴുകാരനായ സൂര്യ പ്രതാപ് ചൗഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ അസാദ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മെയ് ഇരുപത്തിയെട്ടിന് ഗാസിയാബാദിലെ ഖോഡ കോളനിയിലായിരുന്നു സംഭവം നടന്നത്. ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തായ അസാദ് വീട്ടിലേക്ക് ക്ഷണിച്ചതിനെ തുടർന്നാണ് സൂര്യ പ്രതാപ് ചൗഹാൻ അവിടെയെത്തിയത്.കുടുംബത്തിന്റെ ആരോപണമനുസരിച്ച്, ആടിനെ അറുക്കുന്ന ചടങ്ങ് കാണാൻ സൂര്യയെ നിർബന്ധിച്ചു. എന്നാൽ ഒരു ജീവിയെ കൊല്ലുന്നതിനോട് താൽപര്യമില്ലെന്ന് പറഞ്ഞ് സൂര്യ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. […]
ദുരഭിമാനം മാറ്റി സൈക്കിൾ യാത്രയിലേക്ക് കേരളം, ചാണ്ടി ഉമ്മൻ കാണിച്ച വഴി കേരളം സ്വീകരിക്കുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലകളിൽ ഉണ്ടായ കുത്തനെ വർദ്ധനവ് സാധാരണ ജനങ്ങളുടെ ജീവിതത്തെ കനത്ത സാമ്പത്തിക സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. കൂടാതെ വാഹനങ്ങളുടെ അമിത ഉപയോഗം മൂലം വായു മലിനീകരണം ഗുരുതരമായി ഉയരുകയും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.ഈ സാഹചര്യത്തിലാണ് സൈക്കിള് ഉപയോഗം വീണ്ടും പ്രാധാന്യം നേടുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സൈക്കിളിൽ നടത്തിയ യാത്ര സമൂഹത്തിൽ വലിയ ശ്രദ്ധ നേടുകയും മാതൃകാപരമായ ഇടപെടലായി വിലയിരുത്തപ്പെടുകയും ചെയ്തു. ലളിതത്വത്തിന്റെയും പൊതുജനങ്ങളോടുള്ള അടുപ്പത്തിന്റെയും ശക്തമായ സന്ദേശമാണ് ഇത് […]
ആന്ധ്രപ്രദേശിൽ സുവിശേഷ പ്രവർത്തകർ ആക്രമിക്കപ്പെട്ടത് മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. യുണൈറ്റഡ് പെന്തക്കോസ് കൗൺസിൽ.
തിരുവല്ല : ആന്ധ്രപ്രദേശിൽ പാസ്റ്റർമാർക്ക് നേരെ ഉണ്ടായ അതിക്രമ സംഭവത്തെ ശക്തമായി അപലപിച്ച് യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ രംഗത്ത്. ഇത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കരുതെന്നും കുറ്റക്കാരെ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ, പെന്തെക്കോസ്ത് വിശ്വാസികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതായി കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. ഇത് രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തിനും സാമൂഹിക ഐക്യത്തിനും ഗുരുതരമായ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.ഇത്തരം സംഭവങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരും […]
ആന്ധ്രായിൽ പാസ്റ്ററെയും, സഹപ്രവർത്തകരേയും ക്രൂരമായി ആക്രമിച്ചു.
വിശാഖപട്ടണം:ആന്ധ്രാപ്രദേശിൽ കഴിഞ്ഞവർഷം എഴുത്തുകാരനും വാഗ്മിയും അപ്പോളജിസ്റ്റുമായ പാസ്റ്റർ പ്രവീൺ പഹടാല കൊല്ലപ്പെട്ട വിവരം നമുക്കെല്ലാം അറിവുള്ളതാണ്. അദ്ദേഹത്തിന്റെ മരണം അപകടമരണം ആണെന്ന് റിപ്പോർട്ടുകൾ വരികയും ചെയ്തിരുന്നു. എന്നാൽ ഈ മരണം കൊലപാതകം ആണെന്ന് ആരോപിച്ചുകൊണ്ട് സംഭവത്തിന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ടുവരുവാൻ വേണ്ടി നിരന്തരം പോരാടിയ ഒരു യുവസവിശേഷകനാണ് പാസ്റ്റർ അഭിനയ്. ഇദ്ദേഹത്തിനെതിരെ ഒരു വർഷങ്ങളായി വധഭീഷണി കോളുകൾ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് രണ്ടുദിവസം മുമ്പ് അദ്ദേഹവും അദ്ദേഹത്തിന്റെ സഭയിലുള്ള യുവാക്കളുമായി പാടെരു എന്ന ട്രൈബൽ ഏരിയയിലൂടെ […]
“രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചത് ഇത് സാധാരണ ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്.” പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് […]
മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
തിരുവനന്തപുരം : കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ മെയ് 18ന് കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും അതോടൊപ്പം 21 അംഗങ്ങൾ ഉള്ള മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. വിഡി സതീശനെ മുഖ്യമന്ത്രി ആക്കിക്കൊണ്ടുള്ള ഹൈക്കമാന്റിന്റെ ഉത്തരവ് ഇന്നലെ ലഭിച്ചതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ VD സതീശനെ […]
