ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം സെപ്റ്റംബർ 17ന് രാജ്യവ്യാപകമായി വിവിധ പരിപാടികളോടെ ആചരിച്ചു. മോദിയുടെ 25 വർഷത്തെ പൊതുജീവിതം കൂടി അടയാളപ്പെടുത്തിയാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിച്ചത്. ബി.ജെ.പി.യുടെ നേതൃത്വത്തിൽ ആരംഭിച്ച ‘സേവാ സങ്കൽപ് അഭിയാൻ’ ഒക്ടോബർ 17 വരെ തുടരും. രക്തദാന ക്യാമ്പുകൾ, ആരോഗ്യപരിശോധന, ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടീൽ, ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങിയവയാണ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും ബി.ജെ.പി. പ്രവർത്തകർ രക്തദാന ക്യാമ്പുകളിലും മറ്റ് സേവന […]
Category: National
ഞാൻ അമ്മയെ കൊന്നു…”ലഹരിയുടെ ഇരുണ്ട പിടിയിൽ മകന്റെ ക്രൂരത.
കണ്ണൂർ, പേരാവൂർ : കൊളക്കാട് താന്നിക്കുന്നിലെ ഒരു വീട്ടിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവം ഒരു നാടിന്റെ ഹൃദയം പിളർത്തിയിരിക്കുകയാണ്. “ഞാൻ അമ്മയെ കൊന്നു… ഇനി അച്ഛനെയും കൊല്ലണം” സ്വന്തം പെറ്റമ്മയുടെ ജീവൻ എടുത്ത ശേഷം യാതൊരു കൂസലുമില്ലാതെ മകൻ ഉച്ചരിച്ച ഈ വാക്കുകൾ കേട്ടവർ ഇന്നും ഞെട്ടലിൽ നിന്നുമാറിയിട്ടില്ല. ഗീതമ്മ (50) യെ മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ലഹരി എന്ന മഹാവിപത്തിന്റെ ഭീകരമുഖം വീണ്ടും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.വീട്ടിനകത്ത് അമ്മയുടെ […]
