ദുബൈയിൽനിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈദുബൈ വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ അത്യന്തം ഭീതിജനകമായ വിവരങ്ങൾ പുറത്ത്. വിമാനം റാഞ്ചിയെന്ന വ്യാജ സന്ദേശവും കോക്പിറ്റിലെ തർക്കവുമല്ല, മറിച്ച് യാത്രാവിമാനം തകർക്കാൻ പൈലറ്റുമാരിലൊരാൾ മനഃപൂർവം ശ്രമിച്ചതാണ് ദുരന്തമുഖത്ത് എത്തിച്ചതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആകാശച്ചുഴിയിൽ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി വിമാനം താഴേക്ക് ഇടിച്ചിറക്കാൻ ശ്രമിച്ച പൈലറ്റിനെ, സഹപൈലറ്റും വിമാനത്തിലുണ്ടായിരുന്ന ഏതാനും യാത്രക്കാരും ചേർന്ന് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നു. […]
Category: International News
വിമാനവാഹിനിക്കപ്പലിൽ ലാൻഡിങ്ങിനിടെ അപകടം; രണ്ട് പൈലറ്റുമാർ ഇജക്ട് ചെയ്തു, നാല് നാവികർക്ക് പരിക്ക്
വിർജീനിയ: അമേരിക്കൻ നാവികസേനയുടെ ആണവോർജിത നിമിറ്റ്സ് ക്ലാസ് വിമാനവാഹിനിക്കപ്പലായ USS Dwight D. Eisenhower (CVN-69)-ൽ വിമാന ലാൻഡിങ്ങിനിടെ അപകടം. വിർജീനിയ തീരത്തിന് സമീപം തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ രണ്ട് നാവികസേനാ പൈലറ്റുമാർ വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടു. കപ്പലിലെ നാല് നാവികർക്കും പരിക്കേറ്റതായി യു.എസ്. നാവികസേന അറിയിച്ചു. സെപ്റ്റംബർ 28-ന് വൈകിട്ട് 6.18-ഓടെയാണ് അപകടമുണ്ടായത്. വിമാനവാഹിനിക്കപ്പലിൽ വിമാനം തിരിച്ചിറക്കുന്ന (aircraft recovery) നടപടിക്കിടെയായിരുന്നു സംഭവം. Carrier Air Wing 3-ൽ ഉൾപ്പെട്ട രണ്ട് […]
സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു
ടെൽ അവീവ് : ഇറാന്റെ വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ പശ്ചിമേഷ്യയിൽ പുതിയ അറബ് സഖ്യങ്ങൾ രൂപപ്പെടുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മേഖലയിലെ സുന്നി മുസ്ലിം രാജ്യങ്ങൾ ഇറാന്റെ ഷിയാ സ്വാധീനത്തെ പ്രതിരോധിക്കാൻ ഇസ്രായേലുമായി സഹകരിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. ജെറുസലേമിൽ നടന്ന പ്രത്യേക സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെയാണ് നെതന്യാഹു ഈ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്. സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങളുമായി സുരക്ഷാ കാര്യങ്ങളിൽ ഇസ്രായേൽ മുമ്പെങ്ങുമില്ലാത്ത വിധം സഹകരിക്കുന്നുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാനെ ഒരു പ്രാദേശിക […]
