Campus Ragging

റാഗിങ് മർദനം: വിദ്യാർത്ഥിക്ക് നീതി തേടി ക്രിസ്ത്യൻ ഐക്യവേദി രംഗത്ത്

പെരുമ്പാവൂർ: കുറുപ്പമ്പടിയിൽ റാഗിങ് ചോദ്യം ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ശുചിമുറിയിൽ വളഞ്ഞിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ വിദ്യാർത്ഥിക്ക് നീതി ഉറപ്പാക്കുന്നതിനായി ക്രിസ്ത്യൻ ഐക്യവേദി ഇടപെടുന്നു. വിഷയത്തിൽ നിയമനടപടികളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ക്രിസ്ത്യൻ ഐക്യവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് കുടക്കച്ചിറ അറിയിച്ചു. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോ-മാത്സ് വിദ്യാർത്ഥിയായ 16-കാരൻ ഡിയോൺ ജോജോയ്ക്കാണ് മർദനമേറ്റത്. തലയ്ക്കും പുറത്തിനും അടിവയറിനും പരുക്കേറ്റ വിദ്യാർത്ഥിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക […]

Tomin J. Thachankary police custody photo

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്.

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ സംസ്ഥാന പൊലീസ് മേധാവി ടോമിൻ ജെ. തച്ചങ്കരിക്ക് കോട്ടയം വിജിലൻസ് കോടതി നാല് വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 30,84,892 രൂപ പിഴയും കോടതി ചുമത്തി. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. വിധിക്ക് പിന്നാലെ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. 64.70 […]

CPM leader M.M.Mani press meet photo

‘കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കമ്മീഷൻ അടിക്കാൻ ശ്രമം’; സർക്കാരിനെതിരെ എം.എം. മണി

തിരുവനന്തപുരം: കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. നിലവിലെ വൈദ്യുതി നിയന്ത്രണത്തിന് കാരണം യു.ഡി.എഫ് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം ആരോപിച്ചു. കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് പുതിയ വൈദ്യുതി കരാറുകളിലൂടെ കമ്മീഷൻ നേടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മണി ആരോപിച്ചു.കേരളത്തിൽ മഴ ലഭിച്ചാലും സംസ്ഥാനത്തിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാൻ കഴിയില്ലെന്നും, പരമാവധി ഏകദേശം 40 ശതമാനം വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കാൻ കഴിയുകയെന്നും മണി പറഞ്ഞു. ബാക്കി […]

പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യകത: യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ

കോട്ടയം: (03/04/2026) പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യ ആവശ്യകതയാണെന്ന് യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ആവശ്യപ്പെട്ടു. യുപിസിയുടെ മീറ്റിങ്ങിലാണ് ഈ ആവശ്യം ശക്തമായി മുന്നോട്ടുവച്ചത്.കേരളത്തിലെ പെന്തക്കോസ്ത് സമൂഹം നൂറ്റിരുപത്തഞ്ച് വർഷത്തിലധികം ചരിത്രം പിന്നിട്ടിട്ടും, ഇന്നുവരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന ശക്തമായ ഏകോപന സംവിധാനം രൂപം കൊണ്ടിട്ടില്ലെന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണെന്ന് യോഗം വിലയിരുത്തി.കുറച്ച് പേർ മാത്രം നേതൃസ്ഥാനങ്ങളിൽ തുടരുകയും, ആ സ്ഥാനങ്ങളുടെ ഗുണഫലങ്ങൾ അവർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണ് ഇതിന് പ്രധാന കാരണമെന്നും, മറ്റ് ദൈവദാസന്മാരെയും […]

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify