
ന്യൂഡൽഹി: ക്രൈസ്തവ ധാര പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ വിവിധ സഭകളുടെ പ്രതിനിധികൾക്ക് പത്രം കൈമാറി. പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ ഡോ. സാജു വി. തോമസും ഹരിയാന സംസ്ഥാന ബ്യൂറോ ചീഫ് പാസ്റ്റർ എം.എം. തോമസും ചേർന്നാണ് വിവിധ സഭാ പ്രതിനിധികൾക്ക് പത്രത്തിന്റെ കോപ്പികൾ കൈമാറിയത്.വിവിധ സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ക്രൈസ്തവ സമൂഹത്തിലെ വാർത്തകളും പ്രവർത്തനങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇത്തരം സന്ദർശനങ്ങൾ സഹായകരമാകുമെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
