
കുമളി: ഒന്നാം മൈൽ ബഥേൽ ഹൗസിൽ താമസിക്കുന്ന പാസ്റ്റർ എ.റ്റി. ഗുണശീലന്റെ ഇളയ മകൻ ബിനോ ഫിലിപ്പ് (ജിസൺ, 35) നിര്യാതനായി. കഴിഞ്ഞ ആറുമാസമായി ലിംഫോമ (Lymphoma) എന്ന കാൻസർ രോഗബാധിതനായി തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ദീർഘകാലമായി കിടപ്പുരോഗിയായ പാസ്റ്റർ എ.റ്റി. ഗുണശീലന്റെ കുടുംബത്തിന് ജിസന്റെ വേർപാട് തീരാനഷ്ടമായി.
പ്രിയപ്പെട്ട ജിസൺ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനായി ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും കൈകോർത്തിരുന്നു.സംസ്കാര ശുശ്രൂഷ ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 8.30ന് കുമളി വലിയകണ്ടം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ബഥേൽ ചർച്ചിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് പള്ളിയിലെ ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒന്നിന് ആറാം മൈലിലുള്ള ദൈവസഭാ സെമിത്തേരിയിൽ സംസ്കാരം നടത്തും.മാതാവ്: ഇടകടത്തി വെളുത്തേടത്ത്കാട്ടിൽ ലിസിയാമ്മ. സഹോദരങ്ങൾ: ബെഞ്ചമിൻ, ബെർണീസ്, ബെൻ ശാലോം, ബിമൽഡാ.ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും പ്രാർത്ഥനയിൽ ഓർക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
വാർത്ത: സന്തോഷ് ഇടക്കര
