ബറ്റാലയിൽ പാസ്റ്റർ ബൽവിന്ദർ പാൽ കൊല്ലപ്പെട്ടു; ഒരാൾക്കെതിരെ കേസ്

ബറ്റാല, പഞ്ചാബ്: പഞ്ചാബിലെ ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് പാസ്റ്റർ ബൽവിന്ദർ പാൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒക്ടോബർ 8ന് രാവിലെ സ്വന്തം വീട്ടിൽവെച്ചാണ് ആക്രമണമുണ്ടായത്. വീട്ടിൽ തന്നെയാണ് പാസ്റ്റർ ബൽവിന്ദർ പാൽ ചർച്ച് പ്രവർത്തനം നടത്തിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ.പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഗാന്ധി ക്യാമ്പ് സ്വദേശിയായ നരേഷ് കുമാർ പാസ്റ്ററുടെ വീട്ടിൽ പ്രവേശിച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതായാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ ബൽവിന്ദർ പാലിനെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് […]

പാസ്റ്റർ ബൽവീന്ദർ പാലിന്റെ കൊലപാതകം: ശക്തമായ പ്രതിഷേധവുമായി യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ.

**തിരുവല്ല:** പഞ്ചാബിലെ ബറ്റാലയിൽ പാസ്റ്റർ ബൽവീന്ദർ പാലിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ (UPC) ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് ഒക്ടോബർ 8ന് രാവിലെയാണ് പാസ്റ്റർ ബൽവീന്ദർ പാലിന് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം വീട്ടിൽവെച്ചാണ് അദ്ദേഹത്തിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒരു പാസ്റ്റർ സ്വന്തം ഭവനത്തിൽ […]

നെടുങ്കണ്ടത്ത് സുവിശേഷ ഘോഷണവും പരസ്യയോഗവും അനുഗ്രഹമായി.

നെടുങ്കണ്ടം: ഐ.പി.സി. ബെഥേൽ ചർച്ച് നെടുങ്കണ്ടത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 5, 6, 7 തീയതികളിൽ നെടുങ്കണ്ടത്ത് സംഘടിപ്പിച്ച സുവിശേഷ ഘോഷണവും പരസ്യയോഗവും അനുഗ്രഹകരമായി സമാപിച്ചു. ദേശത്തിനും സമൂഹത്തിനും ആത്മീയ അനുഗ്രഹമായി മാറിയ യോഗത്തിൽ നിരവധി ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു.ഐ.പി.സി. സെന്റർ മിനിസ്റ്റർ, കട്ടപ്പന യോഗം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാജു ചാത്തന്നൂർ മുഖ്യപ്രഭാഷണം നടത്തി. സുവിശേഷ സന്ദേശങ്ങളോടൊപ്പം പ്രത്യേക സംഗീത ശുശ്രൂഷകളും യോഗത്തിന്റെ ഭാഗമായി നടന്നു. ഇമ്മാനുവൽ ഗോസ്പൽ വോയ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.ഇമ്മാനുവൽ ഗോസ്പൽ […]

റെയ്ൻഹാർഡ് ബോങ്കെയുടെ നാട്ടിൽ ഉണർവിന്റെ സന്ദേശവുമായി അഡോണായി ഇന്റർനാഷണൽ ചർച്ച്.

കോബ്ലൻസ്: ജർമ്മനിയിലെ വിവിധ നഗരങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് ശ്രദ്ധേയമാകുന്ന അഡോണായി ഇന്റർനാഷണൽ ചർച്ചിന്റെ നേതൃത്വത്തിൽ കോബ്ലൻസിൽ മലയാളം ആരാധന ആരംഭിക്കുന്നു. 2026 ഒക്ടോബർ 11 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് Hohenzollernstraße 5-7, 56068 Koblenz എന്ന വിലാസത്തിലാണ് ആരാധനയും ശുശ്രൂഷകളും നടക്കുന്നത്. പാസ്റ്റർ ബിനോയി തങ്കച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജർമ്മനിയിൽ പഠനത്തിനും ജോലിക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി എത്തുന്ന മലയാളികൾ ഉൾപ്പെടെ വിവിധ ഭാഷ സംസാരിക്കുന്നവരെ ഒരുമിച്ച് കൂട്ടി ദൈവത്തെ ആരാധിക്കാനും ദൈവവചനം കേൾക്കാനും […]

നിയമപരമായും സംഘടനാപരമായും പ്രതികരിക്കും: ക്രിസ്ത്യൻ ഐക്യവേദി.

ചേറ്റുകുഴി: ക്രൈസ്തവ സമൂഹത്തിനും പ്രത്യേകിച്ച് പെന്തക്കോസ്ത് വിഭാഗത്തിനും നേരെ രാജ്യവ്യാപകമായി വർധിച്ചുവരുന്ന വെല്ലുവിളികൾക്കും എതിർപ്പുകൾക്കും ഉപദ്രവങ്ങൾക്കും നിയമപരമായും സംഘടനാപരമായും ശക്തമായി പ്രതികരിക്കുമെന്ന് ക്രിസ്ത്യൻ ഐക്യവേദി. ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയമപരമായ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനായി പ്രാർത്ഥനയോടൊപ്പം നിയമപരമായ പോരാട്ടം ശക്തമാക്കുമെന്നും സംഘടന വ്യക്തമാക്കി.കേരളത്തിലും വിവിധ പ്രദേശങ്ങളിൽ ക്രൈസ്തവരുടെ സ്ഥാപനങ്ങൾ, സുവിശേഷ യോഗങ്ങൾ, വീടുകളിലെ പ്രാർത്ഥനകൾ, സെമിത്തേരികൾ തുടങ്ങിയവയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും വിവിധ തരത്തിലുള്ള ഉപദ്രവങ്ങൾ നേരിടേണ്ടിവരുന്നതായും ക്രിസ്ത്യൻ ഐക്യവേദി ആരോപിച്ചു. പെന്തക്കോസ്ത് വിഭാഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ മുതലെടുത്ത് സുവിശേഷ വിരുദ്ധ […]

ക്രിസ്ത്യൻ ഐക്യവേദി ഉടുമ്പൻചോല താലൂക്ക് പ്രവർത്തക സമ്മേളനം ഒക്ടോബർ 6ന്.

ചേറ്റുകുഴി: (ഇടുക്കി ) ക്രിസ്ത്യൻ ഐക്യവേദി ഉടുമ്പൻചോല താലൂക്ക് പ്രവർത്തക സമ്മേളനം ഒക്ടോബർ 6 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേറ്റുകുഴി ഏൽബേഥേൽ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. ക്രൈസ്തവ സമൂഹത്തിന്റെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും സഭകൾ തമ്മിലുള്ള ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ, സഭകളുടെ പൊതുവായ ആവശ്യങ്ങൾ, സാമൂഹിക ഇടപെടലുകൾ, വിശ്വാസസമൂഹത്തിന്റെ അവകാശ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. […]

താലന്ത് പരിശോധനയിൽ കുളപ്പാറച്ചാൽ എ.ജി. ചർച്ചിന് ഇരട്ട വിജയം.

C.A.യിലും സൺഡേ സ്കൂളിലും ഒന്നാം സ്ഥാനം നെടുങ്കണ്ടം: അസംബ്ലീസ് ഓഫ് ഗോഡ് നെടുങ്കണ്ടം സെക്ഷന്റെ C.A. (ക്രിസ്ത്യൻ അസോസിയേഷൻ) വിഭാഗത്തിന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത താലന്ത് പരിശോധന ഒക്ടോബർ 2-ന് കുളപ്പാറച്ചാൽ എ.ജി. ചർച്ചിൽ നടന്നു. സെക്ഷനിലെ വിവിധ സഭകളിൽ നിന്നുള്ള കുട്ടികളും യുവജനങ്ങളും വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.നെടുങ്കണ്ടം സെക്ഷൻ പ്രെസ്ബിറ്റർ റവ. പാസ്റ്റർ ഷൈൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സെക്ഷൻ സെക്രട്ടറി റവ. പാസ്റ്റർ എം. ജെ. ടോമിച്ചൻ […]

ചേറ്റുകുഴിയിൽ പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ യൂണിറ്റ് ഉദ്ഘാടനം

25 വർഷത്തിലേറെ സുവിശേഷ ശുശ്രൂഷ ചെയ്ത ദൈവദാസന്മാരെ ആദരിച്ചു ചേറ്റുകുഴി: പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ (PFC) ചേറ്റുകുഴി യൂണിറ്റിന്റെ ഉദ്ഘാടനവും 25 വർഷത്തിലേറെയായി സുവിശേഷ ശുശ്രൂഷയിൽ സമർപ്പിതരായി പ്രവർത്തിച്ചുവരുന്ന പാസ്റ്റർമാരെ ആദരിക്കുന്ന ചടങ്ങും ചേറ്റുകുഴി എൽ ബഥേൽ ചർച്ചിൽ സംഘടിപ്പിച്ചു. പെന്തക്കോസ്ത് സമൂഹത്തിലെ ശുശ്രൂഷകരുടെ ആത്മീയ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം ദീർഘകാലം സുവിശേഷ വേലയിൽ വിശ്വസ്തരായി പ്രവർത്തിച്ച ദൈവദാസന്മാരെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. PFC ചേറ്റുകുഴി യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ സാജൻ പി. വൈ. അധ്യക്ഷത […]

കട്ടപ്പനയിൽ പാസ്റ്ററെ അറസ്റ്റ് ചെയ്തെന്ന വാർത്ത വ്യാജമെന്ന് പരാതി; ക്രിസ്ത്യൻ ഐക്യവേദി കോടതിയെ സമീപിച്ചു

കട്ടപ്പന: പെന്തക്കോസ്ത് സമൂഹത്തിലെ ഒരു പാസ്റ്ററെ അനാശാസ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ പോലീസ് പിടികൂടിയെന്ന രീതിയിൽ ‘രാഷ്ട്രനാളം’ ഫെയ്സ്ബുക്ക് ന്യൂസിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് ക്രിസ്ത്യൻ ഐക്യവേദി നിയമനടപടികളിലേക്ക്.കട്ടപ്പനയിൽ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം പോലീസ് രേഖകളിൽ ഉണ്ടായിരിക്കേണ്ടതാണെന്ന നിലപാടിലാണ് ക്രിസ്ത്യൻ ഐക്യവേദി. ഇതിന്റെ ഭാഗമായി കട്ടപ്പന പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോൾ, പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷൻ എസ്.എച്ച്.ഒ അറിയിച്ചതായി […]

ലഹരിക്കെതിരെ യുപിസിയുടെ സന്ദേശയാത്ര ; മദ്യം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ ശക്തമായ ബോധവൽക്കരണം

നെടുങ്കണ്ടം: ഗാന്ധിജയന്തിയോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയ്‌ക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (യുപിസി) ഇടുക്കി–ഉടുമ്പൻചോല യൂണിറ്റിന്റെ നേതൃത്വത്തിൽ സന്ദേശയാത്ര സംഘടിപ്പിച്ചു.രാവിലെ ഒമ്പതിന് നെടുങ്കണ്ടം ടൗണിൽനിന്ന് ആരംഭിച്ച യാത്ര പാമ്പാടുംപാറ, പുളിയൻമല, അണക്കര, എട്ടാം മൈൽ, ചെല്ലാർകോവിൽ, ചേറ്റുകുഴി തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം ആറോടെ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശങ്ങൾ നൽകി. വിശുദ്ധ ബൈബിളിന്റെ അധ്യാപനങ്ങളെ അടിസ്ഥാനമാക്കി ലഹരി ഉപയോഗം വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ച് യാത്രയ്ക്കിടെ […]

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify