
കട്ടപ്പന: മൂന്ന് പതിറ്റാണ്ടായി സുവിശേഷ പ്രവർത്തനങ്ങളിലും ജയിൽ ശുശ്രൂഷകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെ 30-ാം വാർഷികം 2026 ഡിസംബർ 8-ന് പാമ്പാടിയിൽ നടക്കും.കഴിഞ്ഞ 30 വർഷത്തിനിടെ പതിനയ്യായിരത്തിലധികം പരസ്യ സുവിശേഷ യോഗങ്ങൾ സംഘടിപ്പിക്കുകയും വിവിധ ജയിലുകളിൽ സുവിശേഷ യോഗങ്ങളും ആത്മീയ ശുശ്രൂഷകളും നടത്തുകയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്ത സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ദൈവകൃപ മാത്രമാണെന്ന് ഭാരവാഹികൾ അറിയിച്ചു.സംസ്ഥാന വ്യാപകമായി വിവിധ സുവിശേഷ പ്രവർത്തന മേഖലകളിൽ വ്യത്യസ്ത ശുശ്രൂഷകളിലൂടെ മുന്നോട്ടുപോകുന്ന സംഘടന, ഇന്നും ജയിൽ ശുശ്രൂഷകളിൽ സജീവമാണ്. ഇതിന്റെ ഭാഗമായി കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലും കൊല്ലം ജില്ലാ ജയിലും സന്ദർശിച്ച് സുവിശേഷ ശുശ്രൂഷകൾ നടത്തുകയും അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്തു.ഇന്നത്തെ ജയിൽ സന്ദർശന പരിപാടിയിൽ പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, ബ്രദർ പി. പാപ്പച്ചൻ, ബ്രദർ ജോർജ് ജോൺ എന്നിവർ പങ്കെടുത്തു.മൂന്ന് പതിറ്റാണ്ടിന്റെ സുവിശേഷ യാത്രയിൽ ദൈവം നൽകിയ കൃപയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിച്ചുകൊണ്ട് വാർഷിക പരിപാടികൾക്കും തുടർ പ്രവർത്തനങ്ങൾക്കും സംഘടന ഒരുങ്ങുകയാണ്.
