
ചേട്ടുകുഴി: മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് എൽ.എൽ.ബി. (LL.B.) ബിരുദം ഒന്നാം ക്ലാസോടെ വിജയകരമായി പൂർത്തിയാക്കിയ ഷേബ സാജിക്ക് ഗ്രേസ് എ.ജി. പ്രയർ സെന്റർ അഭിനന്ദനങ്ങൾ അറിയിച്ചു.കഠിനാധ്വാനവും സമർപ്പണവും ആത്മവിശ്വാസവും കൈമുതലാക്കി മികച്ച വിജയം കരസ്ഥമാക്കിയ ഷേബ സാജിയുടെ നേട്ടം ഏറെ അഭിനന്ദനാർഹമാണെന്ന് പ്രയർ സെന്റർ ഭാരവാഹികൾ പറഞ്ഞു.ദൈവം നൽകുന്ന ജ്ഞാനത്തിലും കൃപയിലും ആശ്രയിച്ച് ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ജീവിതത്തിലും ഔദ്യോഗിക രംഗത്തും കൂടുതൽ വിജയങ്ങൾ കൈവരിക്കാനും കഴിയട്ടെയെന്ന് ഭാരവാഹികൾ ആശംസിച്ചു.ഗ്രേസ് എ.ജി. പ്രയർ സെന്റർ, ചേട്ടുകുഴി
