
തിരുവനന്തപുരം: കേരളത്തിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ അധ്യക്ഷന്മാരും ആത്മീയ നേതാക്കളും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് കൂടിക്കാഴ്ച നടന്നതെന്ന് അറിയുന്നു.കൂടിക്കാഴ്ചയിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നത്തിലും പങ്കെടുത്തു.
ഐ.പി.സി കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസും സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നത്തിലും ചേർന്ന് മുഖ്യമന്ത്രിക്ക് സ്നേഹാദരവിന്റെ ഭാഗമായി മൊമെന്റോ സമർപ്പിച്ചു.കേരളത്തിലെ പെന്തക്കോസ്ത് സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, സഭകളുടെ സാമൂഹിക ഉത്തരവാദിത്വം, ആത്മീയവും സാമൂഹികവുമായ ഇടപെടലുകൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായതായി സംഘാടകർ അറിയിച്ചു.വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് സമൂഹത്തോടൊപ്പം ചേർന്ന് നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുക എന്ന സന്ദേശവും കൂടിക്കാഴ്ച മുന്നോട്ടുവച്ചു.
gospeltvnews 9451787589
