Trending

ക്രിസ്ത്യൻ ഐക്യവേദി എറണാകുളം ജില്ലാ പ്രവർത്തക സമ്മേളനം നവംബർ 3ന് മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ: ക്രിസ്ത്യൻ ഐക്യവേദി എറണാകുളം ജില്ലാ പ്രവർത്തക സമ്മേളനം നവംബർ 3ന് മൂവാറ്റുപുഴയിൽ നടക്കും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപമുള്ള ഐ.പി.സി. ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളുടെ മൗലികാവകാശങ്ങൾ ചോദ്യം ചെയ്യുകയും അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കുമെതിരെ നിയമപരമായും സംഘടനാപരമായും തുടർന്നും പോരാടുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ ഐക്യവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലയിലും യോഗം നടത്തുന്നത്.ജില്ലാ കൺവീനർ പാസ്റ്റർ സാം സി. ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ ഉദ്ഘാടനം ചെയ്യും.കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി, റിട്ട. പോലീസ് സൂപ്രണ്ട് ടോജൻ വി. സിറിയക് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. സുവിശേഷകൻ സൈമൺ വർക്കിയും വിവിധ സഭകളുടെ പ്രതിനിധികളും സമ്മേളനത്തിന് നേതൃത്വം നൽകും.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify