
തൊടുപുഴ: ക്രിസ്ത്യൻ ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന തൊടുപുഴ മുട്ടം പഞ്ചായത്ത് പ്രവർത്തക സമ്മേളനത്തിൽ ക്രൈസ്തവധാര പത്രം പരിചയപ്പെടുത്തി. പത്രത്തിന്റെ ഇടുക്കി ജില്ലാ ബ്യൂറോ ചീഫ് പാസ്റ്റർ ബിനു പുന്നൂസ് പത്രത്തിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും സമ്മേളനത്തിൽ വിശദീകരിക്കുകയും പങ്കെടുത്തവർക്ക് പത്രത്തിന്റെ കോപ്പികൾ വിതരണം ചെയ്യുകയും ചെയ്തു.ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കൂടിയായ ക്രൈസ്തവധാര പത്രത്തിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫും പി.ആർ.ഒയുമായ പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, ഇടുക്കി താലൂക്ക് റിപ്പോർട്ടർ പാസ്റ്റർ ജയ്സൺ ഇടുക്കി എന്നിവരും പത്രത്തിന്റെ പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുത്തു.
