
കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലുമായി (UPC) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സഹോദരങ്ങളുടെയും ദൈവദാസന്മാരുടെയും കുടുംബങ്ങളിൽ ഉണ്ടാകുന്ന ദുഃഖകരമായ വേർപാടുകളിൽ പങ്കുചേർന്ന് കുടുംബങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുന്ന പ്രവർത്തനങ്ങളുമായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ.ഇതിന്റെ ഭാഗമായി UPC കോട്ടയം താലൂക്ക് പ്രസിഡന്റ് ബ്രദർ ബിബിന്റെ പിതാവ് നിത്യതയിൽ പ്രവേശിച്ചതിനെത്തുടർന്ന് നടന്ന സംസ്കാര ശുശ്രൂഷയിൽ UPC ദേശീയ പ്രസിഡന്റും കോട്ടയം താലൂക്കിലെ സഹോദരന്മാരും പങ്കെടുത്തു. തുടർന്ന് കുടുംബഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ അനുശോചനം അറിയിക്കുകയും ചെയ്തു.വാഹനാപകടത്തിൽ മരണമടഞ്ഞ ഓതറ സ്വദേശിയായ ദൈവദാസന്റെ ഭവനവും സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും UPCയുടെ അനുശോചനം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഗവേണിംഗ് ബോർഡ് അംഗങ്ങൾ, UPCയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ദുഃഖസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ പരമാവധി നേരിട്ട് ബന്ധപ്പെടുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യുന്നതിന് സംഘടന പ്രത്യേക ശ്രദ്ധ നൽകിവരുന്നു.ഇത് കേവലം ഔപചാരികമായ സന്ദർശനമല്ലെന്നും ദുഃഖത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്നും ഒരു വലിയ സഹോദരസമൂഹം തങ്ങളോടൊപ്പമുണ്ടെന്നും ബോധ്യപ്പെടുത്തുന്ന സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പ്രവർത്തനമാണെന്നും നേതൃത്വം വ്യക്തമാക്കി.ഇത്തരം സന്ദർഭങ്ങളിൽ ഗവേണിംഗ് ബോഡി അംഗങ്ങളും താലൂക്ക്, ജില്ലാ, സംസ്ഥാന ഭാരവാഹികളും കഴിയുന്നത്ര നേരിട്ട് പങ്കുചേർന്ന് കുടുംബങ്ങൾക്ക് പിന്തുണ നൽകണമെന്ന് UPC നേതൃത്വം അഭ്യർത്ഥിച്ചു.വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബങ്ങൾക്ക് സംഘടനയുടെ സാന്നിധ്യവും സഹകരണവും ആശ്വാസമായി മാറട്ടെയെന്നും നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.
