
തൊടുപുഴ: ഹോളി ഫയർ റിവൈവൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ 40 ദിവസത്തെ ‘ഡിവൈൻ എൻകൗണ്ടർ’ പ്രാർത്ഥനാ യോഗം നവംബർ 1 മുതൽ ഡിസംബർ 10 വരെ തൊടുപുഴ മ്രാല–മുട്ടം റോഡിലുള്ള ഹോളി ഫയർ റിവൈവൽ ഓഡിറ്റോറിയത്തിൽ നടക്കും.എല്ലാ ദിവസവും രാവിലെ 5 മുതൽ രാത്രി 8 വരെ നീളുന്ന 15 മണിക്കൂർ പ്രാർത്ഥനയും ഉപവാസവുമാണ് യോഗത്തിന്റെ പ്രധാന സവിശേഷത. വിവിധ അഭിഷിക്തരായ ദൈവദാസന്മാർ വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.പാസ്റ്റർ എബ്രഹാം ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ആത്മീയ ഉണർവ്, വ്യക്തിപരമായ ആത്മീയ വളർച്ച, പ്രാർത്ഥന, ഉപവാസം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ കൂട്ടായ്മയിൽ വിശ്വാസികൾക്ക് പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക്: 08921 162462
