തിരുവനന്തപുരം : സ്ത്രീകൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയണമെന്നും പൊതുരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശം കേരളത്തിൽ ചർച്ചയാകുന്നതിനിടെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്തുന്ന തരത്തിലുള്ള ഇത്തരം ആശയങ്ങൾ പുരോഗമന കേരളത്തിന് അംഗീകരിക്കാനാകില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ കേരളത്തിൽ സ്ത്രീകൾ വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം, ഭരണരംഗം, സാമൂഹിക പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്ന സാഹചര്യത്തിൽ അവരെ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്താനുള്ള […]
Author: Gospel News News
ക്രിസ്ത്യൻ ഐക്യവേദി പത്തനംതിട്ട ജില്ല പ്രതിനിധി സമ്മേളനം തടിയൂർ എ ജി ചർച്ചിൽ നടന്നു.
പത്തനംതിട്ട: ക്രിസ്ത്യൻ ഐക്യവേദി പത്തനംതിട്ട ജില്ലാപ്രധിനിധി സമ്മേളനം 2-9-2026 ബുധനാഴ്ച 10 :00 ന് തടിയൂർ എ ജി ചർച്ചിൽ ജില്ലാ പ്രസിഡന്റ് പാസ്റ്റർ ടി സി ഷാജിയുടെ അധ്യക്ഷതയിൽ നടന്നു, ക്രൈസ്തവ സമൂഹത്തിനുനേരെ നേരെയുള്ള പീഡനങ്ങളിലും ഇതിൽ അധികാരികൾ സ്വീകരിക്കുന്ന നീതി നിഷേധ നടപടിയിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പെന്തക്കോസ്ത് വിഭാഗത്തെ തെരഞ്ഞുപിടിച്ച് ഇവരുടെ ആത്മീക കൂടി വരവുകളും സുവിശേഷ പ്രസംഗവും പ്രവർത്തനങ്ങളും അലങ്കോലപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും വർഷങ്ങളായി ഉപയോഗിച്ചു വരുന്ന സെമിത്തേരികൾ പോലും സാങ്കേതിക […]
“സ്ത്രീ സ്വാതന്ത്ര്യം എല്ലാ മത സമൂഹങ്ങളിലും ഒരേ മാനദണ്ഡത്തിൽ വിലയിരുത്തണം. ” ബാബു പറയത്തകാട്ടിൽ, യുപിസി ദേശീയ അധ്യക്ഷൻ
തിരുവല്ല: സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾ ഒരു പ്രത്യേക മതസമൂഹത്തെയോ വിഭാഗത്തെയോ മാത്രം ലക്ഷ്യമിട്ടുള്ള വിമർശനമായി മാറരുതെന്നും, സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രവണതകൾ ഏത് മതസമൂഹത്തിലുണ്ടായാലും ഒരേ മാനദണ്ഡത്തിൽ വിലയിരുത്തപ്പെടണമെന്നും സാമൂഹിക നിരീക്ഷണം. മുസ്ലിം മതപണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പരാമർശങ്ങൾ വീണ്ടും സ്ത്രീസ്വാതന്ത്ര്യം, വസ്ത്രധാരണം, സാമൂഹിക ഇടപെടൽ, വ്യക്തിപരമായ തീരുമാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മതനേതാക്കളുടെ വാക്കുകൾ വിശ്വാസികളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും സാമൂഹിക ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു […]
“ഇന്ത്യയിൽ മുസ്ലിങ്ങൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരാൾ യഥാർത്ഥ ഹിന്ദുവല്ല” മോഹൻ ഭാഗവതിന്റെ അമേരിക്കൻ പ്രസ്താവന ചർച്ചയാകുന്നു.
ന്യൂയോർക്ക്: “ഇന്ത്യയിൽ മുസ്ലിങ്ങൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരാൾ യഥാർത്ഥ ഹിന്ദുവല്ല” — ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ അമേരിക്കൻ പ്രസംഗത്തിലെ ഈ പരാമർശം ഇന്ത്യയിലും അമേരിക്കയിലും വലിയ ചർച്ചയ്ക്ക് വഴിവെക്കുന്നു. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ആഗസ്റ്റ് 29ന് നടന്ന ‘Universal Oneness Celebration’ പരിപാടിയിലാണ് ഭാഗവത് ഇന്ത്യയുടെ മതവൈവിധ്യത്തെയും മനുഷ്യരുടെ ഏകത്വത്തെയും കുറിച്ച് സംസാരിച്ചത്.ഹിന്ദു പാരമ്പര്യത്തിന്റെ അടിസ്ഥാന ആശയം മനുഷ്യരാശിയുടെ ഏകത്വമാണെന്നും വിവിധ മതങ്ങൾ വ്യത്യസ്ത മാർഗങ്ങളിലൂടെ ദൈവികതയെ അന്വേഷിക്കുന്നുവെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യ ചരിത്രപരമായി […]
“പെന്തക്കോസ്ത്, ബ്രദറൻ, ഇതര ക്രൈസ്തവ സഭകളുടെ അവകാശങ്ങൾക്ക് വേണ്ടി യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കും.” പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ.
തിരുവല്ല: പെന്തക്കോസ്ത്, ബ്രദറൻ, മറ്റ് ഇതര ക്രൈസ്തവ സഭകളുടെ അവകാശങ്ങൾക്ക് വേണ്ടി യുണൈറ്റഡ് പെന്തകോസ്റ്റൽ കൗൺസിലുമായി സഹകരിച്ച പ്രവർത്തിക്കും എന്ന് ക്രിസ്ത്യൻ ഐക്യവേദി ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ പറഞ്ഞു. തിരുവല്ലയിൽ യുണൈറ്റഡ് പെന്തക്കോസ്റ്റൽ കൗൺസിൽ സംഘടിപ്പിച്ച ഭാരവാഹികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് രാജ്യ വ്യാപകമായി ക്രൈസ്തവ വിഭാഗം നേരിടുന്ന പീഡനങ്ങൾ ഓരോ ദിവസവും വർദ്ധിച്ചുവരികയാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ ദിവസവും ക്രൈസ്തവ വിഭാഗത്തിന് നേരെ […]
പെന്തക്കോസ്ത് സമൂഹത്തിന്റെ സാമൂഹിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം അനിവാര്യം: യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ
തിരുവല്ല: പെന്തക്കോസ്ത് സഭകളും വിശ്വാസികളും നേരിടുന്ന സാമൂഹിക, സഭാ, ശവസംസ്കാര–സെമിത്തേരി പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി ശക്തമായ സംഘടനാപരവും നിയമപരവുമായ ഇടപെടലുകൾ നടത്താൻ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (UPC) തീരുമാനിച്ചു. തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടന്ന ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.വിവിധ പ്രദേശങ്ങളിൽ പെന്തക്കോസ്ത് സമൂഹം നേരിടുന്ന സെമിത്തേരി പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിശ്വാസികൾക്ക് മാന്യമായും നിയമാനുസൃതമായും ശവസംസ്കാരം നടത്തുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. വർഷങ്ങളായി തുടരുന്ന സെമിത്തേരി തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരമല്ല, […]
യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ദേശീയ സംസ്ഥാന ഭാരവാഹികളുടെ യോഗം ആഗസ്റ്റ് 31ന്
UPC ദേശീയ–സംസ്ഥാന സംയുക്ത യോഗം ഓഗസ്റ്റ് 31ന് തിരുവല്ലയിൽതിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം ഓഗസ്റ്റ് 31ന് രാവിലെ 10ന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കും. പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സഭാ, സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം ചേരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ–സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈക്കൊള്ളും.യോഗത്തിൽ പങ്കെടുക്കുന്നവർ: ദേശീയ […]
യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ദേശീയ സംസ്ഥാന ഭാരവാഹികളുടെ യോഗം ആഗസ്റ്റ് 31ന്
തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം ഓഗസ്റ്റ് 31ന് രാവിലെ 10ന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കും. പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സഭാ, സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം ചേരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ–സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈക്കൊള്ളും.യോഗത്തിൽ പങ്കെടുക്കുന്നവർ: ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം അധ്യക്ഷത […]
പാസ്റ്റർ റെനിൽ കർത്തൃസന്നിധിയിൽ; മിർസാപൂരിലെ യുവജന-ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടം
മിർസാപൂർ, ഉത്തർപ്രദേശ്: മിർസാപൂരിലെ ഇന്റേണൽ ഗ്രേസ് ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായ പാസ്റ്റർ റെനിൽ (40) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അകാല വിയോഗം കുടുംബത്തിനും സഭാ സമൂഹത്തിനും സുഹൃത്തുക്കൾക്കും വലിയ ദുഃഖമായി.കഴിഞ്ഞ ശനിയാഴ്ച, ഓഗസ്റ്റ് 22-ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നതിനെ തുടർന്ന് അദ്ദേഹത്തെ വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ തിങ്കളാഴ്ച വരെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമായി. രക്തസ്രാവത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ആരോഗ്യനില കൂടുതൽ വഷളാകുകയും ബ്രെയിൻ […]
വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന രീതിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതിനെതിരെ പരാതി നൽകി ക്രിസ്ത്യൻ ഐക്യവേദി.
കാഞ്ചിയാർ ( കട്ടപ്പന, ഇടുക്കി ) കൊല്ലം ജില്ലയിലെ ശൂരനാട് ഓർത്തഡോക്സ് പള്ളിയുടെയും പെന്തക്കോസ്ത് സഭകളുടെയും സെമിത്തേരിയോട് ചേർന്ന് നിയമലംഘനം നടത്തി ഒരു വ്യക്തി അയാളുടെ പറമ്പിൽ നിന്നും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന രീതിയിൽ ആയിരിക്കുന്നത് കൊണ്ട് ഈ കാര്യത്തിൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് ശൂരനാട് പോലീസിന് ക്രിസ്ത്യൻ ഐക്യവേദി പരാതി നൽകി. അനധികൃതമായ രീതിയിൽ മണ്ണ് മാറ്റിയതും ആയി ബന്ധപ്പെട്ട കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകും എന്നും സിസിടിവി […]
