നിയമപരമായും സംഘടനാപരമായും പ്രതികരിക്കും: ക്രിസ്ത്യൻ ഐക്യവേദി.

ചേറ്റുകുഴി: ക്രൈസ്തവ സമൂഹത്തിനും പ്രത്യേകിച്ച് പെന്തക്കോസ്ത് വിഭാഗത്തിനും നേരെ രാജ്യവ്യാപകമായി വർധിച്ചുവരുന്ന വെല്ലുവിളികൾക്കും എതിർപ്പുകൾക്കും ഉപദ്രവങ്ങൾക്കും നിയമപരമായും സംഘടനാപരമായും ശക്തമായി പ്രതികരിക്കുമെന്ന് ക്രിസ്ത്യൻ ഐക്യവേദി. ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയമപരമായ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനായി പ്രാർത്ഥനയോടൊപ്പം നിയമപരമായ പോരാട്ടം ശക്തമാക്കുമെന്നും സംഘടന വ്യക്തമാക്കി.കേരളത്തിലും വിവിധ പ്രദേശങ്ങളിൽ ക്രൈസ്തവരുടെ സ്ഥാപനങ്ങൾ, സുവിശേഷ യോഗങ്ങൾ, വീടുകളിലെ പ്രാർത്ഥനകൾ, സെമിത്തേരികൾ തുടങ്ങിയവയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും വിവിധ തരത്തിലുള്ള ഉപദ്രവങ്ങൾ നേരിടേണ്ടിവരുന്നതായും ക്രിസ്ത്യൻ ഐക്യവേദി ആരോപിച്ചു. പെന്തക്കോസ്ത് വിഭാഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ മുതലെടുത്ത് സുവിശേഷ വിരുദ്ധ ശക്തികൾ നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യമുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 16 വർഷമായി ക്രിസ്ത്യൻ ഐക്യവേദി ഇത്തരം വിഷയങ്ങളിൽ നിയമപരമായും സംഘടനാപരമായും ഇടപെട്ടുവരുന്നതായി ഭാരവാഹികൾ പറഞ്ഞു. വിവിധ പരാതികളും പ്രതിഷേധങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുണ്ടെന്നും ഈ പ്രവർത്തനങ്ങൾ കേരള പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് അറിയാവുന്നതാണെന്നും അവർ വ്യക്തമാക്കി.വിവിധ മതവിഭാഗങ്ങൾ അനധികൃതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതും, പൊതുനിരത്തുകളിലെ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതും, റോഡ്, തോട്, പുറമ്പോക്ക് തുടങ്ങിയ പൊതുസ്ഥലങ്ങൾ കൈയേറി മതസ്ഥാപനങ്ങൾ സ്ഥാപിക്കുന്നതുമായ സംഭവങ്ങൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് ക്രിസ്ത്യൻ ഐക്യവേദി ആവശ്യപ്പെട്ടു. ഭരണസ്വാധീനവും സാമ്പത്തികശേഷിയും സംഘടിത ശക്തിയും ഉപയോഗിച്ച് നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.

ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ശക്തമായി പ്രതികരിക്കുകയും നിയമപരമായി പോരാടുകയും ചെയ്യാനുള്ള ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിന് ഉടുമ്പൻചോല താലൂക്ക് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.ഒക്ടോബർ 6 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേറ്റുകുഴി എൽബേഥേൽ ചർച്ച് ഓഫ് ഗോഡ് ഹാളിൽ ചേർന്ന താലൂക്ക് പ്രവർത്തക സമ്മേളനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. ക്രിസ്ത്യൻ ഐക്യവേദി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി ഭാരവാഹികളായ പാസ്റ്റർ ജയ്സൺ ഇടുക്കി, പാസ്റ്റർ എ. എം. ലാലു, ബ്രദർ സജിമോൻ എ. സി., റവ. ജോണിച്ചൻ ഡി. എന്നിവർ പങ്കെടുത്തു. പാസ്റ്റർ കെ. കെ. തങ്കച്ചനും സുവിശേഷകൻ ജസ്റ്റിൻ ജോയിയും യോഗത്തിന് നേതൃത്വം നൽകി.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify