റെയ്ൻഹാർഡ് ബോങ്കെയുടെ നാട്ടിൽ ഉണർവിന്റെ സന്ദേശവുമായി അഡോണായി ഇന്റർനാഷണൽ ചർച്ച്.

കോബ്ലൻസ്: ജർമ്മനിയിലെ വിവിധ നഗരങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് ശ്രദ്ധേയമാകുന്ന അഡോണായി ഇന്റർനാഷണൽ ചർച്ചിന്റെ നേതൃത്വത്തിൽ കോബ്ലൻസിൽ മലയാളം ആരാധന ആരംഭിക്കുന്നു. 2026 ഒക്ടോബർ 11 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് Hohenzollernstraße 5-7, 56068 Koblenz എന്ന വിലാസത്തിലാണ് ആരാധനയും ശുശ്രൂഷകളും നടക്കുന്നത്. പാസ്റ്റർ ബിനോയി തങ്കച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ജർമ്മനിയിൽ പഠനത്തിനും ജോലിക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി എത്തുന്ന മലയാളികൾ ഉൾപ്പെടെ വിവിധ ഭാഷ സംസാരിക്കുന്നവരെ ഒരുമിച്ച് കൂട്ടി ദൈവത്തെ ആരാധിക്കാനും ദൈവവചനം കേൾക്കാനും ക്രിസ്തീയ കൂട്ടായ്മയിൽ വളരാനും ലക്ഷ്യമിട്ടാണ് അഡോണായി ഇന്റർനാഷണൽ ചർച്ചിന്റെ പ്രവർത്തനങ്ങൾ.ഡോ. ഐസക് എൽസദാനത്തിന് ലഭിച്ച ദർശനത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച ശുശ്രൂഷയിലൂടെ ബോൺ, ഡുസൽഡോർഫ്, മ്യൂണിക്, ബ്രമൻ, ഇമ്മെൻസ്റ്റാഡ് അൽഗൗ, ഡോർട്ട്മുണ്ട്, കാസ്സൽ, കോബ്ലൻസ് തുടങ്ങിയ ജർമ്മൻ നഗരങ്ങളിൽ സഭാ പ്രവർത്തനങ്ങൾ വളർന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.അനേകം ശുശ്രൂഷകരെ വാർത്തെടുക്കാനും പുതിയ സഭകൾ സ്ഥാപിക്കാനും വിശ്വാസികളെ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തിയെടുക്കാനും ഇതിനകം കഴിഞ്ഞതായി നേതൃത്വം അറിയിച്ചു.

ജർമ്മനിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾ, യുവജനങ്ങൾ, കുടുംബങ്ങൾ എന്നിവരിലേക്ക് സുവിശേഷ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി എല്ലാവരെയും കോബ്ലൻസിലെ ആരാധനയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.തീയതി: 2026 ഒക്ടോബർ 11, ഞായർസമയം: വൈകുന്നേരം 3:00 മണിസ്ഥലം: Hohenzollernstraße 5-7, 56068 Koblenz, Germanyബന്ധപ്പെടാൻ: +49 155 10272927

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify