
നെടുങ്കണ്ടം: ഐ.പി.സി. ബെഥേൽ ചർച്ച് നെടുങ്കണ്ടത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 5, 6, 7 തീയതികളിൽ നെടുങ്കണ്ടത്ത് സംഘടിപ്പിച്ച സുവിശേഷ ഘോഷണവും പരസ്യയോഗവും അനുഗ്രഹകരമായി സമാപിച്ചു. ദേശത്തിനും സമൂഹത്തിനും ആത്മീയ അനുഗ്രഹമായി മാറിയ യോഗത്തിൽ നിരവധി ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു.ഐ.പി.സി. സെന്റർ മിനിസ്റ്റർ, കട്ടപ്പന യോഗം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാജു ചാത്തന്നൂർ മുഖ്യപ്രഭാഷണം നടത്തി. സുവിശേഷ സന്ദേശങ്ങളോടൊപ്പം പ്രത്യേക സംഗീത ശുശ്രൂഷകളും യോഗത്തിന്റെ ഭാഗമായി നടന്നു. ഇമ്മാനുവൽ ഗോസ്പൽ വോയ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.ഇമ്മാനുവൽ ഗോസ്പൽ മിനിസ്ട്രി, തടിയൂർ യോഗത്തിന്റെ നടത്തിപ്പിൽ പ്രധാന പങ്കാളിത്തവും പിന്തുണയും നൽകി. ഐ.പി.സി. ബെഥേൽ ചർച്ച് നെടുങ്കണ്ടത്തിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മയിൽ വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും സജീവമായി പങ്കെടുത്തു.
