Trending

യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (യു സി പി സി ) രൂപീകരിച്ചു

മുളക്കുഴ: ( കേരളം) പല പ്രസ്ഥാനങ്ങളായി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ എല്ലാ പ്രധാന പെന്തക്കോസ്ത് സഭകളും ചേർന്ന് യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (യു സി പി സി) എന്ന പേരിൽ ഐക്യ സംഘടന രൂപീകരിച്ചു. രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി വരുന്നു.സഭകൾ തമ്മിലുള്ള ആത്മീയ കൂട്ടായ്മ, ഫ്രതികൂലങ്ങൾ നേരിടുന്നവർക്ക് ആശ്വാസമാകുക, വിശ്വാസ പ്രമാണങ്ങൾക്ക് എതിരെ വരുന്ന ദുരുപദേശങ്ങളെ പ്രതിരോധിക്കുക, സഭയുടെ ദൈവശാസ്‌ത്രപരമായ നിലപാടുകൾ വ്യക്തമാക്കുക, അംഗങ്ങളുടെ സമഗ്ര വളർച്ച, സംയുക്ത സുവിശേഷീകരണം, രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള […]

മുഖ്യമന്ത്രി പദത്തിന് എന്തുകൊണ്ടും യോഗ്യനും കെസി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത നേതാവ്.

ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിയുടെ വിജയങ്ങളും അനുകൂല സാഹചര്യങ്ങളും മാത്രം കണ്ട് കൂടെക്കൂടിയ സോഷ്യൽ മീഡിയയിലെ പുതിയ സൈബർ പോരാളികൾക്ക് കെ.സി. വേണുഗോപാൽ എന്ന നേതാവ് ഈ പ്രസ്ഥാനത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. അധികാരത്തിന്റെ തണലില്ലാതിരുന്ന കാലത്ത് രാപ്പകൽ അധ്വാനിച്ചവരെ അവഗണിച്ചുകൊണ്ട്, വസന്തകാലത്ത് മാത്രം വിരുന്നെത്തിയവർ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യഗ്രത കാണിക്കുന്നത് ശരിയല്ല. അധികാരമില്ലാത്തപ്പോഴും വെയിലത്തും തെരുവിലും പാർട്ടിക്കായി പൊരുതിയ സഹനങ്ങളുടെ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് ഇക്കൂട്ടർ തിരിച്ചറിയുന്നില്ല.വിദ്യാർത്ഥി രാഷ്ട്രീയം മുതൽ കേരളത്തിലെ തെരുവുകളിൽ […]

യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ പ്രസ്താവന

തിരുവല്ല: കേരളത്തിലെ സ്വതന്ത്ര സഭകളുടെ യാഥാർത്ഥ്യം പുറത്തുനിന്ന് നോക്കുന്നവർക്ക് ഒരിക്കലും പൂർണമായി മനസ്സിലാകില്ല. വലിയ ഹാളുകളും സമ്പന്ന സംവിധാനങ്ങളും ഇല്ലാതെ, വാടകക്കെട്ടിടങ്ങളിൽ നിന്ന് വാടകക്കെട്ടിടങ്ങളിലേക്ക് മാറി മാറി ആരാധിക്കുന്ന ചെറിയ വിശ്വാസികളുടെ കൂട്ടായ്മകളാണ് ഇവ. 10 പേരും 25 പേരും ചേർന്ന് പ്രാർത്ഥിക്കുന്ന ആ ഹൗസ് ചർച്ചുകളിലാണ് വിശ്വാസത്തിന്റെ യഥാർത്ഥ ആത്മാവ് ഇന്നും നിലനിൽക്കുന്നത്.ഈ സ്വതന്ത്ര സഭകളിൽ ഉള്ള ശുശ്രൂഷകരും വിശ്വാസികളും വലിയ വേദികളിൽ നിൽക്കുന്നവരല്ല — ജീവിതത്തോടാണ് അവർ ദിവസവും പോരാടുന്നത്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, രോഗാവസ്ഥ, […]

“ജൂൺ 5 പരിസ്ഥിതി ദിനം: പ്രകൃതിക്ക് കൈത്താങ്ങായി യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ”

തിരുവല്ല : ജൂൺ 5-ാം തീയതി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, കേരളത്തിലെ യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലിന്റെ എല്ലാ താലൂക്ക് കമ്മിറ്റികളും സജീവമായി പങ്കുചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്യുന്നു.ഓരോ താലൂക്ക് കമ്മിറ്റികളും കുറഞ്ഞത് പത്ത് പേരെങ്കിലും പങ്കെടുത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണം. നട്ട തൈകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലും ബന്ധപ്പെട്ട ഗ്രൂപ്പുകളിലും പങ്കുവെച്ച് ഈ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കണമെന്നും നിർദ്ദേശിക്കുന്നു. പെന്തെക്കോസ്ത് സമൂഹം പ്രാർത്ഥനയിൽ മാത്രം […]

*പെന്തക്കോസ്ത് ഐക്യശ്രമത്തിന് എതിരെ ശക്തമായ വിമർശനങ്ങൾ*

തിരുവനന്തപുരം: കേരളത്തിലെ വിവിധ പെന്തക്കോസ്ത് സഭകൾ ചേർന്ന് രൂപീകരിച്ച ഐക്യസംരംഭത്തിനെതിരെ ശക്തമായ വിമർശനങ്ങളുമായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ നാഷണൽ ട്രഷറർ പാസ്റ്റർ സുരൻ സീനായി രംഗത്തെത്തി. കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ വലിയൊരു പങ്കും സ്വതന്ത്ര സഭകളിലാണുള്ളതെന്നും, ആ സ്വതന്ത്ര സഭകളെ യഥാർത്ഥത്തിൽ ഉൾപ്പെടുത്താതെ നടത്തുന്ന ഇത്തരം ഐക്യശ്രമങ്ങൾ നിലനിൽക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട ശുശ്രൂഷകരെയും സംഘടനാ നേതൃത്വങ്ങളെയും ഒഴിവാക്കി, ചില പാരമ്പര്യ വിഭാഗങ്ങൾ മാത്രം ചേർന്ന് നടത്തുന്ന ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.സാധാരണ വിശ്വാസികളുടെ പ്രശ്നങ്ങളിൽ […]

ബിലീവേഴ്‌സിൽ റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സ് ഉദ്ഘാടനം

തിരുവല്ല : ബിലീവേഴ്സ് ആശുപത്രിയിൽ സജ്ജമാക്കിയ അത്യാധുനിക റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ആധുനിക വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും നൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ സാധാരണക്കാർക്ക് ലഭ്യമാക്കുവാനും ആരോഗ്യമേഖലയിലെ ഏറ്റവും നവീനമായ സംവിധാനങ്ങൾ മലയാളിക്ക് സ്വന്തം നാട്ടിൽ പ്രാപ്തമാക്കുവാനുമുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് റോബോട്ടിക്ക് സർജറി തിയേറ്റർ കോംപ്ലക്സ് സംരംഭമെന്നു ഉദ്ഘാടനപ്രസംഗത്തിൽ മെത്രാപ്പോലീത്ത സൂചിപ്പിച്ചു. ചടങ്ങിൽ ബിലീവേഴ്സ് ആശുപത്രി […]

പാസ്റ്റർ സാബു ജോൺ യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

തിരുവല്ല: യുണൈറ്റഡ് പെന്തകോസ്റ്റൽ കൗൺസിൽ ഭാരവാഹികളുടെ സമ്മേളനം 07/ 05 / 2026 വ്യാഴാഴ്ച 10 മണി മുതൽ തിരുവല്ല വ്യാപാര ഭവനിൽ വച്ച് നടന്നു. സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയും തുടർന്നുള്ള പദ്ധതികളെ കുറിച്ച് രൂപരേഖ തയ്യാറാക്കുകയും ചെയ്തു. സമ്മേളനം ദേശീയ വൈസ് പ്രസിഡൻറ് പാസ്റ്റർ സി കെ തോമസിന്റെ അധ്യക്ഷതയിൽ ദേശീയ ദേശീയ പ്രസിഡൻറ് ബാബു പറയത്ത്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പാസ്റ്റർ സാബു സാബു ജോണിനെ ദേശീയ ജനറൽ സെക്രട്ടറിയായി ദേശീയ പ്രസിഡൻറ് […]

പെന്തക്കോസ്ത് സമൂഹത്തിന്റെ നീതിയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ ഇടപെടലുമായി യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ

തിരുവല്ല : കേരളത്തിൽ മാറിമാറി അധികാരത്തിലെത്തിയ സർക്കാറുകൾ ഇന്നുവരെയും പെന്തക്കോസ്ത് സമൂഹത്തോടുള്ള അവഗണനാപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (യു.പി.സി) ദേശീയ-സംസ്ഥാന ഭാരവാഹികളുടെ സംയുക്തയോഗം വിലയിരുത്തി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പെന്തക്കോസ്ത് സമൂഹത്തിന് ആവശ്യമായ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നുവരുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു ഗൗരവമായ നടപടിയും ഉണ്ടായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.സംസ്ഥാന രാഷ്ട്രീയ രംഗത്തും പെന്തക്കോസ്ത് സമൂഹം തുടർച്ചയായി അവഗണിക്കപ്പെടുകയാണെന്നും, ഒരു രാഷ്ട്രീയ പാർട്ടിയും സമൂഹത്തിൽ നിന്നുള്ള പ്രതിനിധികളെ നിയമസഭയിലേക്കോ […]

പ്രത്യാശയുടെ സാഹിത്യകാരൻ ഡോ. ഏഴകുളം സാംകുട്ടി വിടവാങ്ങി

ലൂസിയാന: ക്രൈസ്തവ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ എഴുത്തുകാരനും പ്രസംഗകനും, നോവലിസ്റ്റും,സഭാ പ്രവർത്തകനുമായ ഡോ. ഏഴകുളം സാംകുട്ടി(77) തന്റെ ഇഹലോക വാസം അവസാനിപ്പിച്ച് യാത്രയായി.വളരെ കാലമായി രോഗത്താൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.ഇംഗ്ലീഷിലും മലയാളത്തിലും അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. “പാളം തെറ്റിയ തീവണ്ടി ” എന്ന നോവൽ ഏഴoകുളം സാംകുട്ടിയെ എന്നും ഓർമ്മിക്കുവാനുള്ള ഒന്നാണ്, ഈ നോവൽ വിവിധ സഭാപശ്ചാത്തലങ്ങളിലുള്ള വായനക്കാരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. തുടക്കത്തിൽ ഗുഡ്‌ന്യൂസ് വാരികയിലെ […]

ലോക സമാധാനം :ക്രൈസ്തവ സഭാ നേതാക്കളുടെ പ്രാർത്ഥന ദുബായിൽ

ദുബായ്: ലോകത്ത് ആകമാനം ഉണ്ടായിരിക്കുന്ന അസമാധാന സാഹചര്യം കണക്കിലെടുത്ത് ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ദുബായില്‍ ക്രൈസ്തവ സഭാനേതാക്കള്‍ ഒത്തുചേര്‍ന്നു. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ നടന്ന ‘ദേശീയ എക്യുമെനിക്കല്‍ സമാധാന പ്രാര്‍ത്ഥന’ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വേദി കൂടെയായി മാറി.സമാധാനം എന്നത് കേവലം മനുഷ്യനിര്‍മിതമായ ഒന്നല്ലെന്നും അത് ദൈവത്തില്‍ നിന്നുള്ള ദാനമാണെന്നും സതേണ്‍ അറേബ്യന്‍ അപ്പസ്‌തോലിക് വികാരി ബിഷപ് പോളോ മാര്‍ട്ടിനെല്ലി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നല്ല ബന്ധങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും സമൂഹത്തില്‍ സമാധാനം നട്ടുവളര്‍ത്തണമെന്ന് അദ്ദേഹം […]

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp