തിരുവല്ല: കേരളത്തിലെ സ്വതന്ത്ര സഭകളുടെ യാഥാർത്ഥ്യം പുറത്തുനിന്ന് നോക്കുന്നവർക്ക് ഒരിക്കലും പൂർണമായി മനസ്സിലാകില്ല. വലിയ ഹാളുകളും സമ്പന്ന സംവിധാനങ്ങളും ഇല്ലാതെ, വാടകക്കെട്ടിടങ്ങളിൽ നിന്ന് വാടകക്കെട്ടിടങ്ങളിലേക്ക് മാറി മാറി ആരാധിക്കുന്ന ചെറിയ വിശ്വാസികളുടെ കൂട്ടായ്മകളാണ് ഇവ. 10 പേരും 25 പേരും ചേർന്ന് പ്രാർത്ഥിക്കുന്ന ആ ഹൗസ് ചർച്ചുകളിലാണ് വിശ്വാസത്തിന്റെ യഥാർത്ഥ ആത്മാവ് ഇന്നും നിലനിൽക്കുന്നത്.ഈ സ്വതന്ത്ര സഭകളിൽ ഉള്ള ശുശ്രൂഷകരും വിശ്വാസികളും വലിയ വേദികളിൽ നിൽക്കുന്നവരല്ല — ജീവിതത്തോടാണ് അവർ ദിവസവും പോരാടുന്നത്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, രോഗാവസ്ഥ, […]
Author: Gospel News News
“ജൂൺ 5 പരിസ്ഥിതി ദിനം: പ്രകൃതിക്ക് കൈത്താങ്ങായി യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ”
തിരുവല്ല : ജൂൺ 5-ാം തീയതി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, കേരളത്തിലെ യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലിന്റെ എല്ലാ താലൂക്ക് കമ്മിറ്റികളും സജീവമായി പങ്കുചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്യുന്നു.ഓരോ താലൂക്ക് കമ്മിറ്റികളും കുറഞ്ഞത് പത്ത് പേരെങ്കിലും പങ്കെടുത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണം. നട്ട തൈകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലും ബന്ധപ്പെട്ട ഗ്രൂപ്പുകളിലും പങ്കുവെച്ച് ഈ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കണമെന്നും നിർദ്ദേശിക്കുന്നു. പെന്തെക്കോസ്ത് സമൂഹം പ്രാർത്ഥനയിൽ മാത്രം […]
*പെന്തക്കോസ്ത് ഐക്യശ്രമത്തിന് എതിരെ ശക്തമായ വിമർശനങ്ങൾ*
തിരുവനന്തപുരം: കേരളത്തിലെ വിവിധ പെന്തക്കോസ്ത് സഭകൾ ചേർന്ന് രൂപീകരിച്ച ഐക്യസംരംഭത്തിനെതിരെ ശക്തമായ വിമർശനങ്ങളുമായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ നാഷണൽ ട്രഷറർ പാസ്റ്റർ സുരൻ സീനായി രംഗത്തെത്തി. കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ വലിയൊരു പങ്കും സ്വതന്ത്ര സഭകളിലാണുള്ളതെന്നും, ആ സ്വതന്ത്ര സഭകളെ യഥാർത്ഥത്തിൽ ഉൾപ്പെടുത്താതെ നടത്തുന്ന ഇത്തരം ഐക്യശ്രമങ്ങൾ നിലനിൽക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട ശുശ്രൂഷകരെയും സംഘടനാ നേതൃത്വങ്ങളെയും ഒഴിവാക്കി, ചില പാരമ്പര്യ വിഭാഗങ്ങൾ മാത്രം ചേർന്ന് നടത്തുന്ന ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.സാധാരണ വിശ്വാസികളുടെ പ്രശ്നങ്ങളിൽ […]
ബിലീവേഴ്‌സിൽ റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സ് ഉദ്ഘാടനം
തിരുവല്ല : ബിലീവേഴ്സ് ആശുപത്രിയിൽ സജ്ജമാക്കിയ അത്യാധുനിക റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ആധുനിക വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും നൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ സാധാരണക്കാർക്ക് ലഭ്യമാക്കുവാനും ആരോഗ്യമേഖലയിലെ ഏറ്റവും നവീനമായ സംവിധാനങ്ങൾ മലയാളിക്ക് സ്വന്തം നാട്ടിൽ പ്രാപ്തമാക്കുവാനുമുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് റോബോട്ടിക്ക് സർജറി തിയേറ്റർ കോംപ്ലക്സ് സംരംഭമെന്നു ഉദ്ഘാടനപ്രസംഗത്തിൽ മെത്രാപ്പോലീത്ത സൂചിപ്പിച്ചു. ചടങ്ങിൽ ബിലീവേഴ്സ് ആശുപത്രി […]
പാസ്റ്റർ സാബു ജോൺ യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവല്ല: യുണൈറ്റഡ് പെന്തകോസ്റ്റൽ കൗൺസിൽ ഭാരവാഹികളുടെ സമ്മേളനം 07/ 05 / 2026 വ്യാഴാഴ്ച 10 മണി മുതൽ തിരുവല്ല വ്യാപാര ഭവനിൽ വച്ച് നടന്നു. സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയും തുടർന്നുള്ള പദ്ധതികളെ കുറിച്ച് രൂപരേഖ തയ്യാറാക്കുകയും ചെയ്തു. സമ്മേളനം ദേശീയ വൈസ് പ്രസിഡൻറ് പാസ്റ്റർ സി കെ തോമസിന്റെ അധ്യക്ഷതയിൽ ദേശീയ ദേശീയ പ്രസിഡൻറ് ബാബു പറയത്ത്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പാസ്റ്റർ സാബു സാബു ജോണിനെ ദേശീയ ജനറൽ സെക്രട്ടറിയായി ദേശീയ പ്രസിഡൻറ് […]
പെന്തക്കോസ്ത് സമൂഹത്തിന്റെ നീതിയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ ഇടപെടലുമായി യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ
തിരുവല്ല : കേരളത്തിൽ മാറിമാറി അധികാരത്തിലെത്തിയ സർക്കാറുകൾ ഇന്നുവരെയും പെന്തക്കോസ്ത് സമൂഹത്തോടുള്ള അവഗണനാപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (യു.പി.സി) ദേശീയ-സംസ്ഥാന ഭാരവാഹികളുടെ സംയുക്തയോഗം വിലയിരുത്തി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പെന്തക്കോസ്ത് സമൂഹത്തിന് ആവശ്യമായ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നുവരുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു ഗൗരവമായ നടപടിയും ഉണ്ടായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.സംസ്ഥാന രാഷ്ട്രീയ രംഗത്തും പെന്തക്കോസ്ത് സമൂഹം തുടർച്ചയായി അവഗണിക്കപ്പെടുകയാണെന്നും, ഒരു രാഷ്ട്രീയ പാർട്ടിയും സമൂഹത്തിൽ നിന്നുള്ള പ്രതിനിധികളെ നിയമസഭയിലേക്കോ […]
പ്രത്യാശയുടെ സാഹിത്യകാരൻ ഡോ. ഏഴകുളം സാംകുട്ടി വിടവാങ്ങി
ലൂസിയാന: ക്രൈസ്തവ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ എഴുത്തുകാരനും പ്രസംഗകനും, നോവലിസ്റ്റും,സഭാ പ്രവർത്തകനുമായ ഡോ. ഏഴകുളം സാംകുട്ടി(77) തന്റെ ഇഹലോക വാസം അവസാനിപ്പിച്ച് യാത്രയായി.വളരെ കാലമായി രോഗത്താൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.ഇംഗ്ലീഷിലും മലയാളത്തിലും അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. “പാളം തെറ്റിയ തീവണ്ടി ” എന്ന നോവൽ ഏഴoകുളം സാംകുട്ടിയെ എന്നും ഓർമ്മിക്കുവാനുള്ള ഒന്നാണ്, ഈ നോവൽ വിവിധ സഭാപശ്ചാത്തലങ്ങളിലുള്ള വായനക്കാരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. തുടക്കത്തിൽ ഗുഡ്‌ന്യൂസ് വാരികയിലെ […]
ലോക സമാധാനം :ക്രൈസ്തവ സഭാ നേതാക്കളുടെ പ്രാർത്ഥന ദുബായിൽ
ദുബായ്: ലോകത്ത് ആകമാനം ഉണ്ടായിരിക്കുന്ന അസമാധാന സാഹചര്യം കണക്കിലെടുത്ത് ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ദുബായില്‍ ക്രൈസ്തവ സഭാനേതാക്കള്‍ ഒത്തുചേര്‍ന്നു. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ നടന്ന ‘ദേശീയ എക്യുമെനിക്കല്‍ സമാധാന പ്രാര്‍ത്ഥന’ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വേദി കൂടെയായി മാറി.സമാധാനം എന്നത് കേവലം മനുഷ്യനിര്‍മിതമായ ഒന്നല്ലെന്നും അത് ദൈവത്തില്‍ നിന്നുള്ള ദാനമാണെന്നും സതേണ്‍ അറേബ്യന്‍ അപ്പസ്‌തോലിക് വികാരി ബിഷപ് പോളോ മാര്‍ട്ടിനെല്ലി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നല്ല ബന്ധങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും സമൂഹത്തില്‍ സമാധാനം നട്ടുവളര്‍ത്തണമെന്ന് അദ്ദേഹം […]
വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം, ആന്ധ്രപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ മരുന്നും ഭക്ഷണവുമായി പാസ്റ്റർ മനോജ് മാത്യു.
ഓങ്കോൾ ( ആന്ധ്ര പ്രദേശ്) : പാസ്റ്റർ മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ ആന്ധ്രപ്രദേശിലെ വിവിധ ജില്ലകളിൽ അശരണരും, ഉപേക്ഷിക്കപ്പെട്ടവരും, ഭവനം ഇല്ലാത്തവരും മറ്റാരും സഹായിക്കാൻ ഇല്ലാത്ത രോഗികളും, ആശുപത്രിയുടെ വെളിയിൽ ഉപേക്ഷിക്കപ്പെട്ടവരും, വിദ്യാഭ്യാസം ചെയ്യുവാൻ നിവൃത്തിയില്ലാത്തവരുമായ അനേകർക്ക് സഹായ പ്രവർത്തനങ്ങൾ 2005 മുതൽ നടത്തുന്നു. മിഷൻ സ്റ്റേഷനുകൾ, വെസ്റ്റ് ഗോദാവരി ജില്ല, എലൂരു ജില്ല, ഈസ്റ്റ് ഗോദാവരി ജില്ല, പ്രകാശം ജില്ല, കനിഗിരി ജില്ല പ്രധാന പ്രവർത്തനങ്ങൾ : ഗോത്ര വിഭാഗങ്ങൾക്കിടയിൽ ബോധവൽക്കരണം, വസ്ത്ര വിതരണം, ഭക്ഷണം […]
പെന്തക്കോസ്ത് പാസ്റ്ററും പുനലൂർ ലിവിങ് വാട്ടർ ഹോസ്റ്റലിന്റെ ഡയറക്ടറുമായ പാസ്റ്റർ എം പ്രിൻസിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം ശക്തമാകുന്നു.
പുനലൂർ : വെട്ടിത്തിട്ട ലിവിങ് വാട്ടർ ഹോസ്റ്റലിൽ ആറാം ക്ലാസുകാരനെ ആ സ്ഥാപനത്തിലെ പാചകക്കാരനും വാർഡനും ചേർന്ന് ക്രൂരമായി മർദ്ദിച്ച ശേഷം കയറുകൊണ്ട് കെട്ടി തലകീഴായി ഫാനിൽ കെട്ടി തൂക്കിയിട്ട സംഭവത്തിൽ സ്ഥാപനത്തിൻ്റെ ഉടമ പാസ്റ്റർ എം പ്രിൻസിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യം ശക്തമാകുന്നു. നിർധനരായ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കാം എന്ന വ്യാജേന ഹോസ്റ്റലിൽ താമസിപ്പിക്കുകയും അവരെക്കൊണ്ട് ആ സ്ഥാപനത്തിനുള്ള ജോലികൾ എല്ലാം ചെയ്യിപ്പിക്കുകയാണ് എന്നാണ് പരാതി ഉയരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് കല്ല്, മണ്ണ്, […]
