Trending

വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം, ആന്ധ്രപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ മരുന്നും ഭക്ഷണവുമായി പാസ്റ്റർ മനോജ് മാത്യു.

ഓങ്കോൾ ( ആന്ധ്ര പ്രദേശ്) : പാസ്റ്റർ മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ ആന്ധ്രപ്രദേശിലെ വിവിധ ജില്ലകളിൽ അശരണരും, ഉപേക്ഷിക്കപ്പെട്ടവരും, ഭവനം ഇല്ലാത്തവരും മറ്റാരും സഹായിക്കാൻ ഇല്ലാത്ത രോഗികളും, ആശുപത്രിയുടെ വെളിയിൽ ഉപേക്ഷിക്കപ്പെട്ടവരും, വിദ്യാഭ്യാസം ചെയ്യുവാൻ നിവൃത്തിയില്ലാത്തവരുമായ അനേകർക്ക് സഹായ പ്രവർത്തനങ്ങൾ 2005 മുതൽ നടത്തുന്നു. മിഷൻ സ്റ്റേഷനുകൾ, വെസ്റ്റ് ഗോദാവരി ജില്ല, എലൂരു ജില്ല, ഈസ്റ്റ്‌ ഗോദാവരി ജില്ല, പ്രകാശം ജില്ല, കനിഗിരി ജില്ല പ്രധാന പ്രവർത്തനങ്ങൾ : ഗോത്ര വിഭാഗങ്ങൾക്കിടയിൽ ബോധവൽക്കരണം, വസ്ത്ര വിതരണം, ഭക്ഷണം വിതരണം, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, ആശുപത്രി, മറ്റു പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് ഭക്ഷണം, വസ്ത്രം നൽകുക, സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾക്ക് ട്യൂഷൻ നൽകുക, മെഡിക്കൽ സഹായം ഇവയൊക്കെയാണ്. ആന്ധ്രാപ്രദേശ്, പ്രകാശം ജില്ലയിലെ, ഓങ്ങോളിൽ പതിവുപോലെ 02/05/2026 ശനിയാഴ്ച 165 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. ഈ ശുഷ്രൂഷ ഏതാണ്ട് 20 വർഷങ്ങൾ പിന്നിടുകയാണ്.ഓരോ ദിവസം കഴിയുന്തോറും ആശ്രയം ഇല്ലാതെ വരുന്നവരുടെ എണ്ണം കൂടുകയാണ് എന്ന് അദ്ദേഹം പറയുന്നു. പ്രധാനമായും ആശുപത്രികളുടെ വെളിയിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികൾ വർദ്ധിക്കുന്നു.ആന്ധ്രായിലെ ഇപ്പോഴത്തെ ചൂടിൽ ഈ ഭക്ഷണവിതരണം വളരെ ദുസ്സഹമാണ്. രണ്ടു കൈകളും നീട്ടി ഭക്ഷണം വാങ്ങുന്നവർ, വാങ്ങാൻ കൈകൾ ഇല്ലാത്തവർ ഇവരുടെയൊക്കെ സ്ഥിതി കണ്ട് നാം സ്പന്ധിക്കേണ്ടിയിരിക്കുന്നു. റിംസ് മെഡിക്കൽ കോളേജ് അടക്കം ചികിത്സക്ക് ആശുപത്രിയിൽ എത്തുന്ന നിർദ്ധനരായ രോഗികൾക്കായി ഒരു ബ്ലഡ്‌ ബാങ്ക് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Gospeltvnews : Dr. Saju V Thomas 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp