ഇസ്ലാമാബാദ് : കിസ്ഥാനിൽ 33 വയസ്സുള്ള ഒരു ക്രിസ്ത്യൻ ശുചീകരണ തൊഴിലാളി ആഴത്തിലുള്ള അഴുക്കുചാലിൽ ഇറങ്ങാൻ നിർബന്ധിതനായി ജോലിക്കിടെ മരിച്ചു, ഈ സംഭവത്തിൽ ക്രിസ്ത്യൻ മതത്തിൽപെട്ടവരെ മാത്രം ഇത്തരം ജോലികൾ ചെയ്യിക്കുന്നത് കൂടി വരുന്നതായി റിപ്പോർട്ട്.സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങളെക്കുറിച്ചുള്ള പുതിയ ആശങ്കകളും ഉയരുന്നു.മെയ് 7 ന് പുലർച്ചെ വാട്ടർ ആൻഡ് സാനിറ്റേഷൻ അതോറിറ്റി (WASA) നടത്തുന്ന 25 അടി ആഴമുള്ള അഴുക്കുചാലിൽ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ഷബ്ബീർ മാസിഹ് ആണ് മരണമടഞ്ഞത്.അദ്ദേഹത്തോടൊപ്പം അഴുക്കുചാലിൽ ഇറങ്ങിയ […]
Author: Gospel News News
നിയമപ്രശ്‌നങ്ങളില്‍ പോരാടുവാൻ കഴിയാത്തവർക്ക് സൗജന്യ നിയമസഹായം
കൊച്ചി: നിയമപ്രശ്‌നങ്ങളിലും ഉദ്യോഗസ്ഥ ചുവപ്പുനാടയിലും കുരുങ്ങിക്കിടക്കുന്ന പാവങ്ങൾക്ക് സൗജന്യ നിയമസഹായം നല്‍കാന്‍-ഡി ആന്റ് പി ലീഗല്‍ പനാസിയ,എറണാകുളം ഹൈക്കോടതിയുടെ സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാരിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അപേക്ഷകള്‍ നല്‍കിയിട്ടും, അനിശ്ചിതമായി കാത്തിരിക്കുന്നവര്‍, അനുമതികള്‍, ലൈസന്‍സുകള്‍, ബില്‍ഡിംഗ് പെര്‍മിറ്റുകള്‍, നിയമപ്രകാരം ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നീണ്ടുപോകുന്നവര്‍ക്ക് അതു ലഭിക്കുന്നതിനാവശ്യമായ നിയമസഹായം ഇവിടെനിന്നും സൗജന്യമായി ലഭിക്കും. ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്ന കുരുക്കുകള്‍ അഴിക്കുകയും കേസുകള്‍ക്ക് നിയമോപദേശം നല്‍കുന്നതിനൊപ്പം ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കരായ അഭിഭാഷകരെ കണ്ടെത്തി നല്‍കുകയുമാണ് […]
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൻ വെള്ളാപ്പള്ളി നടേശനെതിരെ പരാമർശം നടത്തിയ യൂത്ത് ലീഗിൻ്റെ വർഗീയ വിദ്വേഷ പ്രസംഗത്തിനെതിരെ എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ പ്രസിഡൻ്റ് അജിനാരായണൻ സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ. എസ് ഷിനിൽകുമാർ, യൂണിയൻ കൗൺസിലർമാരായ പി.വി.വാസു, എം.വി രാജീവ്, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് രാഹുൽ എടപ്പാട്ട് സൈബർ സേന സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ ചന്ദ്രബോസ്, എംപ്ലോയ്സ് ഫോറം പ്രസിഡൻ്റ് കെ. ആർ വിനോദ് , ഷീലസുരേഷ്, ശാഖായോഗം പ്രസിഡൻ്റ്, സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി . കോതമംഗലം കെ എസ് ആർ റ്റി സി ജംഗ്‌ഷനിൽ നിന്നും […]
ലീഗിന്റെ വിദ്വേഷ പരാമർശം – പ്രതിഷേധവുമായി മൂവാറ്റുപുഴ യൂണിയൻ
മൂവാറ്റുപുഴ : ആരാധ്യനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ വർഗീയ അധിക്ഷേപങ്ങൾക്കെതിരെ മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്.എൻ.ഡി.പി യോഗത്തെയും അതിന്റെ പ്രവർത്തകരെയും പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കാനുള്ള ഏതു ശ്രമത്തെയും പ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു.
വെള്ളാപ്പള്ളി നടേശനെതിരായ അധിക്ഷേപം: പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രതിഷേധ യോഗം നടത്തി
പറവൂർ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ, തൊടുപുഴ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനങ്ങളിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും കോലം കത്തിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപ ശ്രമങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.എൻ.ഡി.പി […]
വെള്ളാപ്പള്ളി നടേശനെതിരായ അധിക്ഷേപം: ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രതിഷേധ ധർണയും മാർച്ചും നടത്തി
ചെമ്പഴന്തി : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ അപവാദ പരാമർശങ്ങൾക്കെതിരെ എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണയും മാർച്ചും സംഘടിപ്പിച്ചു. കഴക്കൂട്ടം യൂണിയൻ ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിനെത്തുടർന്ന് നടന്ന ധർണ ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മുസ്ലിം യൂത്ത് ലീഗിന്റെ ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിന് ഒട്ടും ചേർന്നതല്ലെന്ന് യൂണിയൻ […]
മുസ്ലീം ലീഗിൻ്റെ അഹങ്കാരം അവസാനിപ്പിക്കണം: മാവേലിക്കര യൂണിയൻ
മാവേലിക്കര : കേരളത്തിൽ ഭരണമാറ്റത്തിൻ്റെ നെഗളിപ്പിൽ എസ് എൻ ഡി പി യോഗത്തോട് ഏറ്റുമുട്ടാൻ വന്നാൽ തിരിച്ചടി വളരെ വലുതായിരിക്കുമെന്ന് മാവേലിക്കര എസ് എൻ ഡി പി യൂണിയൻ മുന്നറിയിപ്പ് നൽകി. യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പളി നടേശനെ അധിക്ഷേപിക്കുന്ന യൂത്തു ലീഗിൻ്റെ കിരാത നടപടിക്കെതിരായി മാവേലിക്കര റ്റി.കെ. മാധവൻ സ്മാരക യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പാണക്കാട് സാദിക്കലി തങ്ങളുടെ കോലം കത്തിക്കലും. യോഗവും നടന്നു. യൂണിയൻ കൺവീനർ ഡോ: ഏ വി ആനന്ദരാജ് […]
സംഘടിത ശക്തികൾക്ക് കീഴ്‌പ്പെട്ടുള്ള ഭരണം അപമാനം : വെള്ളാപ്പള്ളി നടേശൻ
ചേർത്തല : സാമൂഹ്യനീതി ഉറപ്പാക്കുകയെന്നത് പുതിയ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും, സംഘടിത ശക്തികൾക്ക് കീഴ്‌പ്പെട്ടുള്ള ഭരണം ജനാധിപത്യത്തിന് അപമാനമാണെന്നും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തിന്റെ 123ാം ജന്മദിനാഘോഷം ചേർത്തല കരപ്പുറം റെസിഡൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ രൂപീകരണത്തിലും ഭരണ നടപടികളിലും പിന്നാക്ക സമുദായങ്ങളുടെ യഥാർത്ഥ പ്രാതിനിധ്യം ഉറപ്പാക്കണം.പൊതുമുതൽ കൊള്ളയടിക്കാനോ, അധികാര,സ്വാധീനം ഉപയോഗിച്ച് കൈക്കലാക്കാനോ ആരെയും അനുവദിക്കരുത്. അഴിമതിയില്ലാത്ത സുതാര്യ ഭരണമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പത്തു വർഷം അധികാരത്തിന്റെ പേരിൽ ലഭിക്കാത്ത ആനുകൂല്യങ്ങൾ അനർഹമായി […]
“യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിൽ: സമദൂര നയം തുടരും – സാമൂഹിക അവകാശങ്ങൾ മുൻനിർത്തി സർക്കാരിനോട് സഹകരണം.” ബാബു പറയത്തുകാട്ടിൽ ദേശീയ പ്രസിഡന്റ്
തിരുവനന്തപുരം: യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിൽ (UPC) സംസ്ഥാനത്തെയും രാജ്യത്തെയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി തങ്ങളുടെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. പെന്തെക്കോസ്റ്റ് സമൂഹം എപ്പോഴും സമദൂര നയം പിന്തുടരുന്നവരാണെന്നും, ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുബന്ധമായി പ്രവർത്തിക്കുന്നില്ലെന്നും കൗൺസിൽ അറിയിച്ചു.കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകിയിരുന്നു. പെന്തെക്കോസ്റ്റ് സമൂഹത്തിന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിൽ സംസ്ഥാനത്ത് ലഭിച്ച സംരക്ഷണവും സഹകരണവുമാണ് അത്തരം പിന്തുണയ്ക്ക് അടിസ്ഥാനമായത്. എന്നാൽ അത് ഒരു താൽക്കാലിക നിലപാട് മാത്രമായിരുന്നുവെന്നും, നിലവിൽ […]
“രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചത് ഇത് സാധാരണ ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്.” പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് […]
