തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് വരുന്ന വാർത്ത നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പത്തു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പരാജയമാണ്.എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം കൂടുതൽ വേദനാജനകമാണ്. ഒരു കുഞ്ഞിന്റെ ദാരുണാന്ത്യം വിശദീകരിക്കുന്ന വേളയിൽ ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകേണ്ടത് ഗൗരവവും ഉത്തരവാദിത്തബോധവുമാണ്. ചിരിയും അലംഭാവവും അല്ല.ഇത്തരം സംഭവങ്ങൾ പൊതുജനങ്ങൾക്കിടയിൽ നിയമവ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. നീതിന്യായ […]
Author: Gospel News News
പുനലൂർ അഞ്ചലിൽ പോലീസ് കാരന്റെ ബുള്ളറ്റ് കത്തിച്ചു തുടർന്ന് ഭീഷണി കത്തും പ്രദർശിപ്പിച്ചു.
കൊല്ലം : പത്തനംതിട്ട ജില്ലയിലെ ആറന്മുള പോലീസ് സ്റ്റേഷനിൽ പ്രവർത്തിയെടുക്കുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനായ വിവേകിന്റെ കൊല്ലം അഞ്ചലിലുള്ള വീട്ടിൽ ഉണ്ടായ ആക്രമണം അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമാണ്. ഇരുട്ടിൻറെ മറവിൽ നടന്ന ആക്രമണത്തിൽ വിവേകിന്റെ ഇരുചക്ര വാഹനം പൂർണമായും അഗ്നിക്ക് ഇരയാക്കുകയും,കുടുംബാംഗങ്ങൾക്ക് അപകടം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീട്ടിലേക്ക് കരി ഓയിൽ ഒഴിക്കുകയും ചെയ്തത് വഴി വിവേകിനും, മാതാപിതാക്കൾക്കും പരിക്ക് പറ്റുന്ന സാഹചര്യവും ഉണ്ടായി. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി ചെയ്ത പ്രവർത്തിയുടെ പേരിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ […]
കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്‌മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് (കേരളം)
തിരുവനന്തപുരം : കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്‌മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്?ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.“പാറ്റകൾ” […]
ഐക്യമില്ലാതെ മുന്നോട്ട് മുൻപോട്ടു പോകുവാൻ പെന്തക്കോസ്ത സമൂഹത്തിന് സാധിക്കുമോ? ബാബു പറയത്ത് കാട്ടിൽ, UPC ദേശീയ പ്രസിഡന്റ്
തിരുവല്ല : ഐക്യമില്ലാതെ മുന്നോട് പെന്തെക്കോസ്ത് സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങൾഒരുകാലത്ത് വിശ്വാസത്തിലും ഐക്യത്തിലും ഉറച്ചുനിന്ന പ്രസ്ഥാനമായിരുന്നു പെന്തെക്കോസ്ത്. എന്നാൽ ഇന്ന്, അതിന്റെ ഏറ്റവും വലിയ ദൗർബല്യമായി മാറിയിരിക്കുന്നത് അനൈക്യമാണ്. നൂറുകണക്കിന് സംഘടനകളും അനേകം നേതാക്കളുമുണ്ടായിട്ടും, ഒരു സമൂഹമായി മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.ഈ അനൈക്യം കാരണം, പെന്തെക്കോസ്ത് സമൂഹത്തിന് അത്യാവശ്യമായ സ്കൂളുകളും കോളേജുകളും ആശുപത്രികളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും സൃഷ്ടിക്കാൻ സാധിക്കാത്തത് വലിയ വിഷയം തന്നെയാണ്. മറ്റു സമൂഹങ്ങൾ അവരുടെ ഐക്യബലത്തിൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ വലിയ […]
ദുരഭിമാനം മാറ്റി സൈക്കിൾ യാത്രയിലേക്ക് കേരളം, ചാണ്ടി ഉമ്മൻ കാണിച്ച വഴി കേരളം സ്വീകരിക്കുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലകളിൽ ഉണ്ടായ കുത്തനെ വർദ്ധനവ് സാധാരണ ജനങ്ങളുടെ ജീവിതത്തെ കനത്ത സാമ്പത്തിക സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. കൂടാതെ വാഹനങ്ങളുടെ അമിത ഉപയോഗം മൂലം വായു മലിനീകരണം ഗുരുതരമായി ഉയരുകയും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.ഈ സാഹചര്യത്തിലാണ് സൈക്കിള് ഉപയോഗം വീണ്ടും പ്രാധാന്യം നേടുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സൈക്കിളിൽ നടത്തിയ യാത്ര സമൂഹത്തിൽ വലിയ ശ്രദ്ധ നേടുകയും മാതൃകാപരമായ ഇടപെടലായി വിലയിരുത്തപ്പെടുകയും ചെയ്തു. ലളിതത്വത്തിന്റെയും പൊതുജനങ്ങളോടുള്ള അടുപ്പത്തിന്റെയും ശക്തമായ സന്ദേശമാണ് ഇത് […]
ആന്ധ്രപ്രദേശിൽ സുവിശേഷ പ്രവർത്തകർ ആക്രമിക്കപ്പെട്ടത് മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. യുണൈറ്റഡ് പെന്തക്കോസ് കൗൺസിൽ.
തിരുവല്ല : ആന്ധ്രപ്രദേശിൽ പാസ്റ്റർമാർക്ക് നേരെ ഉണ്ടായ അതിക്രമ സംഭവത്തെ ശക്തമായി അപലപിച്ച് യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ രംഗത്ത്. ഇത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കരുതെന്നും കുറ്റക്കാരെ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ, പെന്തെക്കോസ്ത് വിശ്വാസികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതായി കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. ഇത് രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തിനും സാമൂഹിക ഐക്യത്തിനും ഗുരുതരമായ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.ഇത്തരം സംഭവങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരും […]
ആന്ധ്രായിൽ പാസ്റ്ററെയും, സഹപ്രവർത്തകരേയും ക്രൂരമായി ആക്രമിച്ചു.
വിശാഖപട്ടണം:ആന്ധ്രാപ്രദേശിൽ കഴിഞ്ഞവർഷം എഴുത്തുകാരനും വാഗ്മിയും അപ്പോളജിസ്റ്റുമായ പാസ്റ്റർ പ്രവീൺ പഹടാല കൊല്ലപ്പെട്ട വിവരം നമുക്കെല്ലാം അറിവുള്ളതാണ്. അദ്ദേഹത്തിന്റെ മരണം അപകടമരണം ആണെന്ന് റിപ്പോർട്ടുകൾ വരികയും ചെയ്തിരുന്നു. എന്നാൽ ഈ മരണം കൊലപാതകം ആണെന്ന് ആരോപിച്ചുകൊണ്ട് സംഭവത്തിന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ടുവരുവാൻ വേണ്ടി നിരന്തരം പോരാടിയ ഒരു യുവസവിശേഷകനാണ് പാസ്റ്റർ അഭിനയ്. ഇദ്ദേഹത്തിനെതിരെ ഒരു വർഷങ്ങളായി വധഭീഷണി കോളുകൾ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് രണ്ടുദിവസം മുമ്പ് അദ്ദേഹവും അദ്ദേഹത്തിന്റെ സഭയിലുള്ള യുവാക്കളുമായി പാടെരു എന്ന ട്രൈബൽ ഏരിയയിലൂടെ […]
ക്രിസ്ത്യൻ പെൺകുട്ടിയുടെ തിരോധാനം, വിദേശത്ത് കൊണ്ടുപോയി മുസ്ലിം ആക്കി വിവാഹം നടത്തിയെന്ന് ആരോപണം
പാകിസ്ഥാനിലെ ഒരു ക്രിസ്ത്യൻ കുടുംബം, തങ്ങളുടെ 16 വയസ്സുള്ള മകളുടെ തിരോധാനം പോലീസ് ശരിയായിഅന്വേഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു രംഗത്ത് വന്നു. മകളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായും പിന്നീട് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ താമസിക്കുന്ന ഒരാളുമായി ഓൺലൈനായി വിവാഹം കഴിച്ചതായും അവർ പറയുന്നു.പഞ്ചാബിലെ വെഹാരി ജില്ലയിലെ ബുറേവാല തെഹ്‌സിലിലെ ചാക്ക് നമ്പർ 505/WB ഗ്രാമത്തിലെ കുടുംബ വീട്ടിൽ നിന്ന് ഏപ്രിൽ 3 ന് ജിയ ലിയാഖത്തിനെ കാണാതായതാണ് കേസ്. താനും ഭാര്യയും ഒരു പ്രാദേശിക […]
‘അന്നപൂർണ ഭണ്ഡാർ’ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വരെ ; ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും. സ്ത്രീ ശാക്തീകരണത്തിനും ജനക്ഷേമത്തിനുമായി ബിജെപി അവതരിപ്പിച്ചിട്ടുള്ള വിവിധ പദ്ധതികളാണ് ജൂൺ ഒന്നുമുതൽ തുടക്കം കുറിക്കുന്നത്. സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ നൽകുന്ന ‘അന്നപൂർണ ഭണ്ഡാർ’ പദ്ധതിയും സർക്കാർ ബസുകളിൽ സൗജന്യ യാത്രാ സൗകര്യവും ഉൾപ്പെടെ ജൂൺ 1 മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ […]
പശ്ചിമ ബംഗാളിൽ അധികാരമേറ്റ ബിജെപി സർക്കാർ കന്നുകാലി അറവ് നിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതോടെ ജീവിതമാർഗം പ്രതിസന്ധിയിലായി ഹിന്ദു കർഷകരും വ്യാപാരികളും.
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ അധികാരമേറ്റ ബിജെപി സർക്കാർ കന്നുകാലി അറവ് നിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതോടെ ജീവിതമാർഗം പ്രതിസന്ധിയിലായി ഹിന്ദു കർഷകരും വ്യാപാരികളും. പരമ്പരാഗതമായി കാലികളെ വളർത്തി വിൽപ്പന നടത്തുന്ന ഘോഷ് സമുദായാംഗങ്ങൾക്കാണ് ജീവിതം വഴിമുട്ടിയത്. ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അറവ് നിയമങ്ങൾ സർക്കാർ കർശനമാക്കിയത്. 1950-ലെ പശ്ചിമ ബംഗാൾ അനിമൽ സ്ലോട്ടർ കൺട്രോൾ ആക്ട് കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ കന്നുകാലി വിപണികളിൽ വ്യാപാരം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.പുതിയ നിർദ്ദേശങ്ങൾ പ്രകാരം തദ്ദേശ സ്ഥാപന […]
