
വിവിധ ക്രൈസ്തവ നേതാക്കൾ പങ്കെടുക്കുംതൊടുപുഴ: ക്രിസ്ത്യൻ ഐക്യവേദി തൊടുപുഴ താലൂക്ക് പ്രവർത്തക സമ്മേളനം 2026 സെപ്റ്റംബർ 22 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ മ്രാലയിലെ ഹോളി ഫയർ റിവൈവൽ ഓഡിറ്റോറിയത്തിൽ നടക്കും.ക്രിസ്ത്യൻ ഐക്യവേദി രക്ഷാധികാരി ശ്രീ ടോജൻ വി. സിറിയക് (റിട്ട. പോലീസ് സൂപ്രണ്ട്), കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, ഉപദേശക സമിതി അംഗം സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.സമ്മേളനത്തിൽ പാസ്റ്റർ ജയ്സൺ ഇടുക്കി, പാസ്റ്റർ വിജയകുമാർ തൊടുപുഴ, പാസ്റ്റർ മാത്യു സെബാസ്റ്റ്യൻ, പാസ്റ്റർ സാജൻ തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.ക്രിസ്ത്യൻ ഐക്യവേദിയുടെ തൊടുപുഴ താലൂക്കിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കുന്നതിനും സമ്മേളനം വേദിയാകും. താലൂക്കിലെ പ്രവർത്തകരും ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
