
ഷ്യൻ ഗെയിംസ് വനിതാ റിലേയില്‍ ഇന്ത്യയ്ക്കു സ്വർണം. 4×400 മീറ്റർ റിലേയില്‍ 3:29.69 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യ ചരിത്രം കുറിച്ചത്അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. കിരണ്‍, മചെതിര പൂവമ്മ, പ്രാചി, വിദ്യ രാംരാജ് എന്നിവരടങ്ങിയ ടീമാണ് ചരിത്ര സ്വർണത്തിലേക്ക് ഓടിയെത്തിയത്. 400 മീറ്റർ റിലേയില്‍ ബഹ്റൈൻ വെള്ളിയും ചൈന വെങ്കലവും സ്വന്തമാക്കി.5000 മീറ്റർ ഓട്ടത്തില്‍ ഇന്ത്യയുടെ ഗുല്‍വീർ സിങ് വെങ്കലം നേടി. നേരത്തേ 1500 മീറ്ററിലും 10,000 മീറ്ററിലും വെള്ളി നേടിയ ഗുല്‍വീറിന്റെ മൂന്നാം മെഡലാണിത്. 4×100 മീറ്റർ മിക്സഡ് റിലേയില്‍ ഇന്ത്യ വെങ്കലവും സ്വന്തമാക്കി. 41.06 സെക്കൻഡെന്ന ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച പ്രകടനവുമായാണ് ഇന്ത്യയുടെ വെങ്കലനേട്ടം. ഗുർവീന്ദർ സിങ്, സ്നേഹ, അനിമേഷ് കുജൂർ, ഹരിത ഭദ്ര എന്നിവരാണ് മിക്സഡ് റിലേയില്‍ മത്സരിച്ചത്. വനിതാ ഹൈജംപില്‍ ഇന്ത്യയുടെ പൂജ സിങ് വെങ്കലം വിജയിച്ചു.വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ നീരു ദണ്ഡ സ്വർണം നേടിയിരുന്നു. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം. 28 പോയിന്റുകളുമായി നീരു ഒന്നാമതെത്തിയപ്പോള്‍ ചൈനയുടെ സണ്‍ യുനോങ്ങിനാണ് വെള്ളി. കുവൈറ്റിന്റെ അബ്ദുല്‍ മാലിക് ഹജർ വെങ്കലവും വിജയിച്ചു. വനിതാ ഷൂട്ടിങ് ട്രാപ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ ചൈന സ്വർണവും കുവൈറ്റ് വെങ്കലവും സ്വന്തമാക്കി.
