
നെയ്യാറ്റിൻകര: യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ (UPC) നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ബിബിനെ പ്രസിഡന്റായും പാസ്റ്റർ ബെഞ്ചമിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.പാസ്റ്റർ റസൽ എബ്രഹാം, പാസ്റ്റർ സാമുവൽ ജോൺ എന്നിവർ വൈസ് പ്രസിഡന്റുമാരായി ചുമതലയേറ്റു. സുവിശേഷകൻ അരുണാണ് ട്രഷറർ.
പാസ്റ്റർ ജോൺ പീറ്ററെ രക്ഷാധികാരിയും സംസ്ഥാന കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു.പാസ്റ്റർ ഡാനിയേലിനെ ജില്ലാ കോ-ഓർഡിനേറ്ററായും പാസ്റ്റർ ഷൈജുവിനെ ജില്ലാ രക്ഷാധികാരിയും ജില്ലാ കോ-ഓർഡിനേറ്ററായും ചുമതലപ്പെടുത്തി. പാസ്റ്റർ സെൽവരാജ്, പാസ്റ്റർ മണി എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
പെന്തക്കോസ്തൽ സമൂഹം നേരിടുന്ന വിവിധ സാമൂഹികവും സംഘടനാപരവുമായ വിഷയങ്ങളിൽ ഇടപെട്ട് കൂട്ടായ പ്രവർത്തനങ്ങളിലൂടെ പരിഹാരം കണ്ടെത്തുന്നതിനും സമൂഹത്തിന്റെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമാണ് യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ പ്രവർത്തിക്കുന്നത്.
പുതിയ ഭാരവാഹികളെ യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലും ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോണും അഭിനന്ദിച്ചു. നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അവർ അറിയിച്ചു.പെന്തക്കോസ്തൽ സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികളെ ഐക്യത്തോടെയും ധൈര്യത്തോടെയും ഏറ്റെടുത്ത്, സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ പുതിയ കമ്മിറ്റിക്ക് കഴിയട്ടെയെന്നും അവർ ആശംസിച്ചു.
gospeltvnews -9451787589
