രണ്ട് കാറുകളിൽ കടത്താൻ ശ്രമിച്ച സംഘം പിടിയിൽ; നാലുപേർ അറസ്റ്റിൽതേനി: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 190 കിലോഗ്രാം കഞ്ചാവ് തമിഴ്നാട്ടിലെ തേനി ജില്ലയിൽ ഗൂഡല്ലൂരിൽ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.കമ്പം–കുമളി റോഡിൽ ഗൂഡല്ലൂർ നോർത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വൻതോതിലുള്ള കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കാറുകളിൽ നിന്നായി 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. […]
Category: Business
Will Update the New Business News
ഇഎസ്എ കരട് വിജ്ഞാപനം പുനഃപരിശോധിക്കണം മലയോരജനതയുടെ ആശങ്ക പരിഹരിക്കണം. രാജു എബ്രഹാം
റാന്നി: മലയോര ജനതയുടെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്ന പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) കരട് വിജ്ഞാപനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് റാന്നി മുൻ എംഎൽഎയും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം ആവശ്യപ്പെട്ടു.ഇഎസ്എ കരട് നിർദേശത്തിന്റെ പരിധിയിൽ റാന്നിയിലെ ഏഴ് വില്ലേജുകൾ ഉൾപ്പെടുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മലയോര ജനതയുടെ കൃഷിയെയും ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങളെയും ഉപജീവനത്തെയും ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും രാജു […]
റിക്രിയേഷൻ ക്ലബ്ബിന്റെ മറവിൽ ചീട്ടുകളി; ഉപ്പുതറയിൽ അഞ്ച് പേർ പിടിയിൽ
ഇടുക്കി: ഉപ്പുതറയിൽ റിക്രിയേഷൻ ക്ലബ്ബിന്റെ മറവിൽ പ്രവർത്തിച്ചുവന്ന പണംവെച്ചുള്ള ചീട്ടുകളി കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തി അഞ്ച് പേരെ പിടികൂടി. ഉപ്പുതറ ഈറ്റക്കാനം പുതുശ്ശേരി ബേബി മാത്യു (46), ഉപ്പുതറ സ്വദേശികളായ കുളങ്ങരയ്ക്കൽ തമ്പുരാൻ (32), കല്ലേപ്പിള്ളിൽ വിനോദ് (51), കാഞ്ചിയാർ ലബ്ബക്കട സ്വദേശികളായ ഇടക്കാട്ട് സുരേന്ദ്രൻ (68), വെളുത്തമുറി ജോൺസൺ ജോസഫ് (45) എന്നിവരെയാണ് നാർക്കോട്ടിക് വിഭാഗവും ഉപ്പുതറ പൊലീസും ചേർന്ന് പിടികൂടിയത്.ഉപ്പുതറ ടൗണിൽ വിനോദ് വാടകയ്ക്കെടുത്ത മുറിയിലാണ് റിക്രിയേഷൻ ക്ലബ് പ്രവർത്തിച്ചിരുന്നത്. ഇതിന്റെ മറവിൽ […]
കേരള റിവൈവൽ പ്രെയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ മുഴുരാത്രി പ്രാർത്ഥന.
രാജാക്കാട്: കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിവരുന്ന കേരള റിവൈവൽ പ്രെയർ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള മുഴുരാത്രി പ്രാർത്ഥനയ്ക്ക് തുടക്കമാകുന്നു.2026 സെപ്റ്റംബർ 20-ാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് രാജാക്കാട് പഴയവിടുതി ന്യൂ ടെസ്റ്റമെന്റ് ഫെയ്ത്ത് ചർച്ചിൽ പ്രാർത്ഥന നടക്കും. തുടർന്ന് ഒക്ടോബർ 27-ാം തീയതി കാസർകോട് പെന്തക്കോസ്ത് ടാബേർണൽ ചർച്ച്, കനകപ്പള്ളിയിൽ വെച്ചും മുഴുരാത്രി പ്രാർത്ഥന സംഘടിപ്പിക്കും.ശക്തരായ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കുന്ന ഈ പ്രാർത്ഥന പ്രത്യേക ദൈവിക നിയോഗപ്രകാരമാണ് സംഘടിപ്പിക്കുന്നത്. ദേശത്തിനുവേണ്ടിയും നശിച്ചുപോകുന്ന തലമുറകൾക്കുവേണ്ടിയും പ്രത്യേക പ്രാർത്ഥന […]
ന്യൂഡൽഹി ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ‘ന്യൂഡൽഹി പ്രഖ്യാപനം’ അംഗീകരിച്ച് നേതാക്കൾ.
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ സമാപനം. സെപ്റ്റംബർ 12–13 തീയതികളിൽ നടന്ന ഉച്ചകോടിയുടെ സമാപനത്തിൽ അംഗരാജ്യ നേതാക്കൾ ‘ന്യൂഡൽഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്ത്യയുടെ 2026ലെ ബ്രിക്‌സ് അധ്യക്ഷകാലയളവിലെ പ്രവർത്തനങ്ങളെ നേതാക്കൾ അഭിനന്ദിക്കുകയും 2027ലെ അധ്യക്ഷസ്ഥാനം ചൈനയ്ക്ക് കൈമാറുകയും ചെയ്തു. ആഗോള ദക്ഷിണ രാജ്യങ്ങളുടെ ശബ്ദത്തിന് കൂടുതൽ പ്രാധാന്യം നൽകുക, ബഹുരാഷ്ട്ര സംവിധാനത്തിൽ പരിഷ്‌കരണം കൊണ്ടുവരിക, ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ പ്രഖ്യാപനത്തിൽ പ്രധാനമായി […]
യു.പി.സി. ഇടുക്കി–ഉടുമ്പൻചോല യൂണിറ്റ് യോഗം പാറത്തോട്ട് നടന്നു; പുതിയ സഹോദരി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാറത്തോട് : യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിലിന്റെ ഇടുക്കി–ഉടുമ്പൻചോല യൂണിറ്റിന്റെ യോഗം സെപ്റ്റംബർ 13ന് പാറത്തോട് ചർച്ച് ഓഫ് ഗോഡ് സഭയിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പാസ്റ്റർ ടോമിച്ചൻ സ്വാഗതം ആശംസിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിധുമോൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തോടനുബന്ധിച്ച് വിവിധ രോഗികൾക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. പ്രാർത്ഥനയിൽ നിരവധി പേർ പങ്കെടുത്തു. സഭാംഗങ്ങൾക്ക് ആത്മീയമായ ആശ്വാസവും പ്രോത്സാഹനവും നൽകുന്നതായിരുന്നു പ്രാർത്ഥനാ ശുശ്രൂഷ.യോഗത്തിൽ യൂണിറ്റിലെ അംഗങ്ങൾക്കുള്ള ഐഡി […]
ശൂരനാട് പെന്തക്കോസ്ത് സെമിത്തേരി: നീതി ലഭിക്കും വരെ പോരാട്ടം തുടരും: വിഷയത്തിൽ ഇടപെടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.
കൊല്ലം: ശൂരനാട് 56 വർഷമായി പെന്തക്കോസ്ത് സമൂഹം ഉപയോഗിച്ചുവരുന്ന സെമിത്തേരിക്കെതിരെ ചില തൽപരകക്ഷികൾ നൽകിയ വസ്തുതാവിരുദ്ധ പരാതിയിൽ പ്രതിഷേധിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) നേതൃത്വത്തിൽ വിവിധ പെന്തക്കോസ്ത് സഭകളുടെ സഹകരണത്തോടെ നടത്തിയ ഉപവാസ സമരം ഭരണാധികാരികളുടെ ഉറപ്പിനെ തുടർന്ന് പിൻവലിച്ചു.ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിന് സമീപം നടന്ന ഉപവാസ സമരത്തിൽ, സെമിത്തേരി സംബന്ധിച്ച യാഥാർഥ്യങ്ങൾ പരിശോധിച്ച് നീതിപൂർവമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.ഇതിനിടെ ശൂരനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ വസ്തുതാപരമായ പ്രമേയം […]
9/11 ആക്രമണത്തിന്റെ അനന്തരഫലങ്ങൾ: ലോകത്തെ മാറ്റിമറിച്ച ദുരന്തത്തിന്റെ 25 വർഷങ്ങൾ
2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണം ന്യൂയോർക്കിലെയും വാഷിംഗ്ടണിലെയും ദുരന്തമായി മാത്രം ഒതുങ്ങിയില്ല. അതിന് പിന്നാലെ അമേരിക്കയുടെ വിദേശനയം, ദേശീയ സുരക്ഷ, സൈനിക തന്ത്രം, വിമാനയാത്ര, രഹസ്യാന്വേഷണം, സമ്പദ്‌വ്യവസ്ഥ, പൗരസ്വാതന്ത്ര്യം എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടായി.ഭീകരവിരുദ്ധ യുദ്ധം: ആക്രമണത്തിന് പിന്നാലെ അമേരിക്ക അൽ-ഖാഇദയ്ക്കും അതിനെ സംരക്ഷിച്ചിരുന്ന താലിബാൻ ഭരണകൂടത്തിനുമെതിരെ സൈനിക നടപടി ആരംഭിച്ചു. 2001 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക ഇടപെടൽ ആരംഭിച്ചു. ഇതോടെ ദീർഘകാലം നീണ്ട “War on Terror” എന്ന ആഗോള ഭീകരവിരുദ്ധ […]
ലഹരിക്കിയായ മകനെ പിതാവ് അടിച്ചുകൊന്നു.
ആനക്കുളം (ഇടുക്കി): ലഹരിക്ക് അടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത് സംഭവത്തിന് പിന്നാലെ പിതാവ് ജോയി ജോസഫിന് വിഷമുള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കൊല്ലപ്പെട്ട ജസ്റ്റിൻ അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ […]
നെടുമങ്ങാട് താലൂക്ക് UPC ജനറൽ ബോഡി യോഗം സെപ്റ്റംബർ 16ന്
തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്റ്റൽ കൗൺസിലിന്റെ (UPC) നെടുമങ്ങാട് താലൂക്ക് ജനറൽ ബോഡി യോഗം സെപ്റ്റംബർ 16 ബുധനാഴ്ച രാവിലെ 10ന് നെടുമങ്ങാട് KFM ചർച്ചിൽ നടക്കും.UPC ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിജു ആർ. എസ്. നായർ സ്വാഗതം ആശംസിക്കും. ദേശീയ ട്രഷറർ പാസ്റ്റർ സുരൻ സിനായി യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജു ലൂക്കോസ് കൃതജ്ഞത രേഖപ്പെടുത്തും. കേരളത്തിലെ വിവിധ താലൂക്കുകളിൽ UPC കമ്മിറ്റികളുടെ പ്രവർത്തനം […]
