
ആനക്കുളം (ഇടുക്കി): ലഹരിക്ക് അടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത് സംഭവത്തിന് പിന്നാലെ പിതാവ് ജോയി ജോസഫിന് വിഷമുള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
കൊല്ലപ്പെട്ട ജസ്റ്റിൻ അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് വീടിനോട് ചേർന്ന് സായിപ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് പിതാവ് ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയും ആയിരുന്നു. അടിയേറ്റ് ഉടൻതന്നെ മരണം സംഭവിച്ചു.
