കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് സോണൽ വൈ.പി.ഇ.യുടെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സോണൽ താലന്ത് ടെസ്റ്റ് കട്ടപ്പന സി.എസ്.ഐ. ഓഡിറ്റോറിയത്തിൽ സമാപിച്ചു. ഹൈറേഞ്ച് സോണലിലെ വിവിധ സെന്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.ബ്രദർ റെജിമോന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം ചർച്ച് ഓഫ് ഗോഡ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി ഇടുക്കി ഉദ്ഘാടനം ചെയ്തു. സോണൽ ഡയറക്ടർ പാസ്റ്റർ എം.വൈ. വർഗീസിന്റെ പ്രാർത്ഥനയോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.ഹൈറേഞ്ച് സോണലിലെ അൻപതോളം ദൈവദാസന്മാരും ഇരുപത്തഞ്ചോളം സഹോദരങ്ങളും ഉൾപ്പെട്ട […]
Author: Gospel News News
ബഥേൽ ഗോസ്പൽ അസംബ്ലി നാഷണൽ ക്യാമ്പും താലന്ത് പരിശോധനയും ഒക്ടോബർ 20, 21ന്
“ഫലം കായ്ക്കുക” മുഖ്യചിന്താവിഷയം; ആത്മീയ ആരാധനകളും മിഷൻ ചലഞ്ചും മോട്ടിവേഷൻ ക്ലാസുകളും പത്തനാപുരം: ബഥേൽ ഗോസ്പൽ അസംബ്ലിയുടെ (BGA) പുത്രിക സംഘടനകളായ ക്രൈസ്റ്റ് സോൾജിയേഴ്സിന്റെയും സൺഡേ സ്കൂൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ ക്യാമ്പും താലന്ത് പരിശോധനയും ഒക്ടോബർ 20, 21 തീയതികളിൽ പത്തനാപുരം ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും.“ഫലം കായ്ക്കുക” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യചിന്താവിഷയം. BGA യൂത്ത് ഡയറക്ടർ റവ. ബിജു മാത്യുവിന്റെ ചുമതലയിൽ നടക്കുന്ന ക്യാമ്പിന് നാഷണൽ എക്സിക്യൂട്ടീവ് ഭാരവാഹികൾ നേതൃത്വം […]
ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവെൻഷൻ ജനുവരി 28 മുതൽ
36-ാമത് ജനറൽ കൺവെൻഷൻ പത്തനാപുരത്ത്പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36-ാമത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28 മുതൽ 31 വരെ പത്തനാപുരം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. നാല് ദിവസങ്ങളിലായി പകലും രാത്രിയുമായി വിവിധ ആത്മീയ യോഗങ്ങൾ സംഘടിപ്പിക്കും.സഭകളുടെ ഓവർസിയർ റവ. ഡോ. ജോയ് പി. ഉമ്മൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വിവിധ യോഗങ്ങളിൽ അനുഗ്രഹീതരായ ദൈവവചന ശുശ്രൂഷകർ വചനപ്രഘോഷണം നടത്തും. ആത്മീയ ഉണർവ്, വിശ്വാസ നവീകരണം, പ്രാർത്ഥന, ദൈവവചന പഠനം എന്നിവയ്ക്ക് പ്രാധാന്യം […]
“യഥാർത്ഥ ഹീറോ” — ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചറിന് നെതന്യാഹുവിന്റെ അഭിനന്ദനം
ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ ഗുരുതരമായ കോക്പിറ്റ് ആക്രമണത്തിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗുരുതരമായി പരിക്കേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും ഇടപെടാൻ അവസരമൊരുക്കിയ പൈലറ്റിന്റെ ധൈര്യത്തെ നെതന്യാഹു പ്രശംസിച്ചു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലായിരുന്നു സംഭവം. 174 യാത്രക്കാരുമായി പറന്ന വിമാനത്തിൽ ഭൂരിഭാഗവും ഇസ്രായേൽ പൗരന്മാരായിരുന്നു. യാത്രയ്ക്കിടെ സഹപൈലറ്റുമായി […]
“സ്മിത് മച്ചർ ഹീറോ”; ഫ്ലൈദുബായ് പൈലറ്റിന്റെ ധൈര്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിൽ ഗുരുതരമായ പ്രതിസന്ധിക്കിടെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ധൈര്യപൂർവം ഇടപെട്ട ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള അചഞ്ചലമായ മനക്കരുത്തും ധൈര്യവും ക്യാപ്റ്റൻ മച്ചർ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ കോക്പിറ്റിലുണ്ടായ ആക്രമണത്തിൽ ക്യാപ്റ്റൻ മച്ചറിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം കോക്പിറ്റ് […]
വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് UPC ; ‘രാഷ്ട്രനാളം’ ഫേസ്ബുക്ക് ന്യൂസിനെതിരെ കോടതിയെ സമീപിക്കുമെന്ന് ദേശീയ നേതൃത്വം.
തിരുവല്ല: പെന്തക്കോസ്ത് സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വസ്തുതാവിരുദ്ധമായ വാർത്തകളും ആരോപണങ്ങളും പ്രചരിപ്പിച്ചുവെന്ന പരാതിയിൽ ‘രാഷ്ട്രനാളം’ ഫേസ്ബുക്ക് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (UPC) ദേശീയ നേതൃത്വം അറിയിച്ചു.സമൂഹമാധ്യമങ്ങളിലൂടെ വാർത്തകളും ആരോപണങ്ങളും പ്രസിദ്ധീകരിക്കുമ്പോൾ വസ്തുതകൾ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങളിലൂടെ ഒരു സമൂഹത്തിന്റെ സാമൂഹിക മാന്യതയ്ക്ക് ഹാനി വരുത്തുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും UPC നേതൃത്വം വ്യക്തമാക്കി.“വാർത്തയുടെ മറവിൽ ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ല. വസ്തുതകൾ പരിശോധിക്കാതെയുള്ള ഇത്തരം പ്രചാരണങ്ങൾ സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും. […]
പെന്തക്കോസ്ത് സമൂഹത്തിനെതിരായ വ്യാജവാർത്ത: ‘രാഷ്ട്രനാളം’ ഫേസ്ബുക്ക് ന്യൂസിനെതിരെ കോടതിയിൽ കേസ്. ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കൊച്ചി: പെന്തക്കോസ്ത് സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും വസ്തുതാവിരുദ്ധവുമായ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ‘രാഷ്ട്രനാളം’ ഫേസ്ബുക്ക് ന്യൂസിനെതിരെ ക്രിസ്ത്യൻ ഐക്യവേദി കോടതിയെ സമീപിച്ചു. ക്രിസ്ത്യൻ ഐക്യവേദി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറയാണ് കോടതിയിൽ പരാതി ഫയൽ ചെയ്തത്.പെന്തക്കോസ്ത് സമൂഹത്തെ ലക്ഷ്യമിട്ട് വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ നേരത്തെ പോലീസിൽ പരാതികൾ നൽകിയിരുന്നുവെന്ന് ക്രിസ്ത്യൻ ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. എന്നാൽ, ഇത്തരം വിഷയങ്ങളിൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമുണ്ടായതിനെ തുടർന്നാണ് ഇപ്പോൾ കോടതിയിൽ പരാതി നൽകിയതെന്നും ഭാരവാഹികൾ വ്യക്തമാക്കി. പെന്തക്കോസ്ത് വിഭാഗത്തിനെതിരെ നടക്കുന്ന […]
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ പരിഷ്‌കരണത്തിന് പുതിയ നീക്കം; ആർ.എസ്.എസ് അജണ്ടയ്‌ക്കെതിരെ നടപടി പദ്ധതിയുമായി കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗം ന്യൂഡൽഹിയിൽ ചേർന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങളും പരീക്ഷാ സംവിധാനത്തിലെ മാറ്റങ്ങളും യോഗത്തിൽ ചർച്ചയായി. വിദ്യാഭ്യാസ മേഖലയിലൂടെ ആർ.എസ്.എസ്. തങ്ങളുടെ “വിഭജന അജണ്ട” മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിച്ചത്. അതിനെ പ്രതിരോധിക്കുന്നതിനൊപ്പം […]
പൈലറ്റ് തന്നെ വില്ലനായപ്പോൾ; സഹപൈലറ്റിന്റെയും യാത്രക്കാരുടെയും ഇടപെടലിൽ ഒഴിവായത് വൻ വിമാനദുരന്തം.
ദുബൈയിൽനിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈദുബൈ വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ അത്യന്തം ഭീതിജനകമായ വിവരങ്ങൾ പുറത്ത്. വിമാനം റാഞ്ചിയെന്ന വ്യാജ സന്ദേശവും കോക്പിറ്റിലെ തർക്കവുമല്ല, മറിച്ച് യാത്രാവിമാനം തകർക്കാൻ പൈലറ്റുമാരിലൊരാൾ മനഃപൂർവം ശ്രമിച്ചതാണ് ദുരന്തമുഖത്ത് എത്തിച്ചതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആകാശച്ചുഴിയിൽ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി വിമാനം താഴേക്ക് ഇടിച്ചിറക്കാൻ ശ്രമിച്ച പൈലറ്റിനെ, സഹപൈലറ്റും വിമാനത്തിലുണ്ടായിരുന്ന ഏതാനും യാത്രക്കാരും ചേർന്ന് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നു. […]
