
പീരുമേട്: കർത്താവിന്റെ കൃപയാൽ കഴിഞ്ഞ ഞായറാഴ്ച മുതൽ നവംബർ 14 ശനിയാഴ്ച വരെ തുടർച്ചയായി ഒരാഴ്ച സുവിശേഷപ്രവർത്തനങ്ങളുമായി ദൈവദാസന്മാർ സജീവമായി രംഗത്തുണ്ടായിരുന്നു. വിവിധ കവലകളിൽ പരസ്യയോഗങ്ങൾ സംഘടിപ്പിച്ച് സുവിശേഷം അറിയിക്കുകയും വിവിധ ജയിലുകൾ സന്ദർശിച്ച് തടവുകാർക്കിടയിൽ ദൈവവചനം പങ്കുവെക്കുകയും ചെയ്തു.2026 നവംബർ 14 ശനിയാഴ്ച പീരുമേട് സബ് ജയിലിൽ സുവിശേഷയോഗം സംഘടിപ്പിച്ചു. തുടർന്ന് കുട്ടിക്കാനം ജംഗ്ഷനിൽ നടന്ന പരസ്യയോഗത്തിലും ദൈവവചനം പ്രസംഗിച്ചു.ദൈവദാസന്മാരായ കുര്യാക്കോസ് എം. കുടക്കച്ചിറ, എ.എം. ലാലു, എം.എ. തോമസ്, സതീഷ് കുമാർ വി., ബ്രദർ രതീഷ് എന്നിവർ യോഗങ്ങളിൽ ദൈവവചനം പങ്കുവെച്ചു.തടവുകാരിലേക്കും പൊതുസമൂഹത്തിലേക്കും ക്രിസ്തുവിന്റെ സ്നേഹവും രക്ഷയുടെ സന്ദേശവും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സുവിശേഷപ്രവർത്തനങ്ങൾ ആത്മീയ അനുഗ്രഹമായി മാറി.
