
കട്ടപ്പന: ക്രിസ്ത്യൻ ഐക്യവേദിയുടെ ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം 2026 ഡിസംബർ 16ന് കട്ടപ്പന ഷാംറോക്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഇടുക്കി ജില്ലയിലെ ക്രൈസ്തവ, പെന്തക്കോസ്ത് വിഭാഗങ്ങൾ വിവിധ മേഖലകളിൽ നേരിടുന്ന നീതിനിഷേധ നടപടികളും അവകാശ ലംഘനങ്ങളും സമ്മേളനം വിശദമായി ചർച്ച ചെയ്യും.ജില്ലയിലെ വിവിധ താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ ക്രിസ്ത്യൻ ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തക സമ്മേളനങ്ങളിൽ ഉയർന്നുവന്ന പരാതികളും ആവശ്യങ്ങളും ജില്ലാ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കുകയും തുടർനടപടികൾക്ക് രൂപം നൽകുകയും ചെയ്യും.ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഭരണാധികാരികളെ നേരിൽ കണ്ട് ക്രൈസ്തവ-പെന്തക്കോസ്ത് സമൂഹം നേരിടുന്ന നീതിനിഷേധ നടപടികൾ ബോധ്യപ്പെടുത്താനും നിവേദനങ്ങൾ സമർപ്പിക്കാനും സമ്മേളനത്തിൽ തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ക്രിസ്ത്യൻ ഐക്യവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികളായ ടോജൻ വി. സിറിയക് (റിട്ട. പോലീസ് സൂപ്രണ്ട്), പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി എന്നിവരും വിവിധ ഘടകങ്ങളിൽ നിന്നുള്ള അഡ്വ. സി. എ. ജോസ്, റവ. ഡോ. എം. ഡി. ദാനിയേൽ, റവ. ജോണിച്ചൻ ഡി. തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.ജില്ലാ പ്രസിഡന്റ് പാസ്റ്റർ ജയ്സൺ ഇടുക്കിയും സെക്രട്ടറി ബ്രദർ സജിമോൻ എ. സിയും അറിയിച്ചതാണ് ഈ വിവരം.
