Trending

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൻ വെള്ളാപ്പള്ളി നടേശനെതിരെ പരാമർശം നടത്തിയ യൂത്ത് ലീഗിൻ്റെ വർഗീയ വിദ്വേഷ പ്രസംഗത്തിനെതിരെ എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ പ്രസിഡൻ്റ് അജിനാരായണൻ സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ. എസ് ഷിനിൽകുമാർ, യൂണിയൻ കൗൺസിലർമാരായ പി.വി.വാസു, എം.വി രാജീവ്, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് രാഹുൽ എടപ്പാട്ട് സൈബർ സേന സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ ചന്ദ്രബോസ്, എംപ്ലോയ്സ് ഫോറം പ്രസിഡൻ്റ് കെ. ആർ വിനോദ് , ഷീലസുരേഷ്, ശാഖായോഗം പ്രസിഡൻ്റ്, സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി .

കോതമംഗലം കെ എസ് ആർ റ്റി സി ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുനിസിപ്പൽ ഓഫീസിന് മുന്നിലെത്തിയ പ്രകടനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച തങ്ങളുടെ കോലം കത്തിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറിക്കെതിരെയോ സംഘടനക്കെതിരെയൊ നടത്തുന്ന വർഗീയ ശബ്ദങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് യൂണിയൻ പ്രസിഡൻ്റ് പറഞ്ഞു.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp