
പ്രതിഷേധ പ്രകടനത്തിന് എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ പ്രസിഡൻ്റ് അജിനാരായണൻ സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ. എസ് ഷിനിൽകുമാർ, യൂണിയൻ കൗൺസിലർമാരായ പി.വി.വാസു, എം.വി രാജീവ്, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് രാഹുൽ എടപ്പാട്ട് സൈബർ സേന സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ ചന്ദ്രബോസ്, എംപ്ലോയ്സ് ഫോറം പ്രസിഡൻ്റ് കെ. ആർ വിനോദ് , ഷീലസുരേഷ്, ശാഖായോഗം പ്രസിഡൻ്റ്, സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി .
കോതമംഗലം കെ എസ് ആർ റ്റി സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുനിസിപ്പൽ ഓഫീസിന് മുന്നിലെത്തിയ പ്രകടനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച തങ്ങളുടെ കോലം കത്തിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറിക്കെതിരെയോ സംഘടനക്കെതിരെയൊ നടത്തുന്ന വർഗീയ ശബ്ദങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് യൂണിയൻ പ്രസിഡൻ്റ് പറഞ്ഞു.
