Trending

വെള്ളാപ്പള്ളി നടേശനെതിരായ അധിക്ഷേപം: പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രതിഷേധ യോഗം നടത്തി

പറവൂർ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ, തൊടുപുഴ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനങ്ങളിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും കോലം കത്തിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപ ശ്രമങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷിബ ടീച്ചർ മുന്നറിയിപ്പ് നൽകി. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി.യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു ബാബു, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കെ.ബി. സുഭാഷ്, നാഗേഷ്, കണ്ണൻ കൂട്ടുകാട്, ദിലീപ്, ഷാജി എന്നിവരും വിവിധ പോഷകസംഘടനാ ഭാരവാഹികളും യോഗത്തിൽ സംസാരിച്ചു.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp