
തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്റ്റ് കൗൺസിലിന്റെ ദേശീയ ഭാരവാഹികളുടെയും സംസ്ഥാന ഭാരവാഹികളുടെയും നിർണായക സംയുക്തയോഗം മെയ് 7ന് രാവിലെ 10 മണിക്ക് തിരുവല്ലയിലെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ നടക്കും. സംഘടനയുടെ ഭാവി ദിശ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഈ യോഗത്തിൽ രാജ്യത്തെയും സംസ്ഥാനത്തെയും വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ സി. കെ. തോമസ് അധ്യക്ഷത വഹിക്കും. ദേശീയ ജനറൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ യോഗം ഉദ്ഘാടനം ചെയ്യും.സംഘടനയുടെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം, പെന്തക്കോസ്റ്റ് സമൂഹം നേരിടുന്ന സമകാലിക വെല്ലുവിളികളും സംഘടനയുടെ ശക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യപ്പെടും. ഐക്യം, നേതൃത്വ പുനസംഘടന, സംസ്ഥാനതല പ്രവർത്തനങ്ങളുടെ വിപുലീകരണം തുടങ്ങിയ കാര്യങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.പെന്തക്കോസ്റ്റ് സമൂഹത്തിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായുള്ള പുതിയ പദ്ധതികൾക്കും രൂപം നൽകുക എന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.പാസ്റ്റർമാരായ സുരൻ സീനായി, രാജു കുഴിമറ്റം, അനുപ് മാവേലിക്കര, സാബു ജോൺ, പുന്നൂസ് തൊട്ടുപുഴ, ഡോ. ജെയിംസ് മുവാറ്റുപുഴ, ഷിജു എസ് നായർ, എന്നിവർ പ്രസംഗിക്കും
Gospeltvnews.com
