
മാവേലിക്കര : കേരളത്തിൽ ഭരണമാറ്റത്തിൻ്റെ നെഗളിപ്പിൽ എസ് എൻ ഡി പി യോഗത്തോട് ഏറ്റുമുട്ടാൻ വന്നാൽ തിരിച്ചടി വളരെ വലുതായിരിക്കുമെന്ന് മാവേലിക്കര എസ് എൻ ഡി പി യൂണിയൻ മുന്നറിയിപ്പ് നൽകി. യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പളി നടേശനെ അധിക്ഷേപിക്കുന്ന യൂത്തു ലീഗിൻ്റെ കിരാത നടപടിക്കെതിരായി മാവേലിക്കര റ്റി.കെ. മാധവൻ സ്മാരക യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പാണക്കാട് സാദിക്കലി തങ്ങളുടെ കോലം കത്തിക്കലും. യോഗവും നടന്നു. യൂണിയൻ കൺവീനർ ഡോ: ഏ വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയിൻ്റ് കൺവീനർ രാജൻ ഡ്രീംസ് മുഖൃ പ്രഭാഷണം നടത്തി ഐക്യദാർഡൃ പ്രമേയം അവതരിപ്പിച്ചു. വിനു ധർമ്മരാജൻ,നവീൻ , രാജീവ് അമ്പിളി, സുനി ബിജു, രാമനാഥൻ പോറ്റി, വാസുദേവൻ, ഷാനുൽ റ്റി , ഷാജു, ഗോപാലൻ,കണ്ണൻ, അഖിലേഷ് , പ്രകാശ്, ശ്രീജിത്,ജയരാജൻ ബാഹുലേയൻ , ഭുവനചന്ദ്രബാബു ചന്ദ്രൻ ശാന്തി ചന്ദ്രൻ , സരളരാജൻ തുടങ്ങിയവർ നേതൃത്വം നൽകി. മാവേലിക്കര തട്ടാരമ്പലത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഠൗൺ ചുറ്റി മന്ദിരത്തിന് മുൻപിൽ സമാപിച്ചു. ലീഗ് അദ്ധ്യക്ഷൻ സാദിക്കലി തങ്ങളുടെ കോലം കത്തിച്ചു.
gospeltvnews : 9451787589
