
ഫ്ളോറിഡ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 26 മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച മുതൽ സെപ്റ്റംബർ 6 ഞാറാഴ്ച്ച വരെ സൗത്ത് ഫ്ലോറിഡയിലുള്ള ഐ പി സി ചർച്ചിൽ (6180 NW 11th Street, Sunrise) വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രാസംഗികരും ഉണർവ് പ്രഭാഷകരുമായ കർത്തൃദാസന്മാരായ പാസ്റ്റർ ഡോ. വിൽസൻ വർക്കി, പാസ്റ്റർ ഡോ. തോംസൺ കെ മാത്യൂ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.സമാപന ദിവസമായ സെപ്റ്റംബർ 6 ഞായറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും നടത്തപ്പെടും. റീജിയൻ ക്വയർ പ്രെയ്സ് ആന്റ് വർഷിപ്പിന് നേതൃത്വം നൽകും. യുവജന സമ്മേളനം, സഹോദരി സമ്മേളനം തുടങ്ങിയവ ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 മണി വരെയും കൗൺസിൽ യോഗം ഉച്ചക്ക് 2 മണി മുതൽ 4 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ സി ജോൺ കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും. ഫ്ലോറിഡ, ജോർജിയ, റ്റെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും കൺവൻഷനിൽ സംബന്ധിക്കും. റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ സി ജോൺ (പ്രസിഡന്റ്), പാസ്റ്റർ എ സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), ബ്രദർ നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു.
Gospeltvnews : 9451787589
