
മൂവാറ്റുപുഴ : ആരാധ്യനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ വർഗീയ അധിക്ഷേപങ്ങൾക്കെതിരെ മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്.എൻ.ഡി.പി യോഗത്തെയും അതിന്റെ പ്രവർത്തകരെയും പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കാനുള്ള ഏതു ശ്രമത്തെയും പ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു.
