
തിരുവല്ല: യുണൈറ്റഡ് പെന്തകോസ്റ്റൽ കൗൺസിൽ ഭാരവാഹികളുടെ സമ്മേളനം 07/ 05 / 2026 വ്യാഴാഴ്ച 10 മണി മുതൽ തിരുവല്ല വ്യാപാര ഭവനിൽ വച്ച് നടന്നു. സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയും തുടർന്നുള്ള പദ്ധതികളെ കുറിച്ച് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
സമ്മേളനം ദേശീയ വൈസ് പ്രസിഡൻറ് പാസ്റ്റർ സി കെ തോമസിന്റെ അധ്യക്ഷതയിൽ ദേശീയ ദേശീയ പ്രസിഡൻറ് ബാബു പറയത്ത്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പാസ്റ്റർ സാബു സാബു ജോണിനെ ദേശീയ ജനറൽ സെക്രട്ടറിയായി ദേശീയ പ്രസിഡൻറ് ബാബു പറയത്ത് കാട്ടിൽ നോമിനേറ്റ് ചെയ്യുകയും ഗവേണിംഗ് ബോഡി ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയും ചെയ്തു.
സംഘടനയുടെ സുഗമമായ നടത്തിപ്പിനും വളർച്ചക്കും വേണ്ടി പുതിയ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു ദേശീയ സെക്രട്ടറി ഡോ ബോസ് ഏബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറിമാർ : പാസ്റ്റർ ജയിംസ് മാത്യു, ബ്രദർ ബിജു പുന്നൂസ്, പാസ്റ്റർ ഷിജൂ, ബ്രദർ R S നായർ, പാസ്റ്റർ സാബു ആഡ്രൂസ്, ബ്രദർ K.A ഏബ്രഹാം കുമളി, സംസ്ഥാന വൈസ് പ്രസിഡണ്ട്. പാസ്റ്റർമാത്യു ശാമുവേൽ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജിജു .
മീറ്റിംഗിൽപാസ്റ്റർമാരായ രാജു കുഴിമറ്റം, സാബു ജോൺ, സുരൻ സീനായി, ബോസ് ഏബ്രഹാം, മാത്യു സാമുവേൽ (നിലമ്പൂർ), ജിജു (തിരുവനന്തപുരം), സാബു ആൻഡ്രൂസ്, ഡോ. ജെയിംസ് (മൂവാറ്റുപുഴ), പുന്നൂസ് (തൊടുപുഴ), സൂസൻ ബി. പുന്നൂസ് എന്നിവർ പ്രസംഗിച്ചു.
Dr. Saju V Thomas :9451787589
