Trending

ആന്ധ്രായിൽ പാസ്റ്ററെയും, സഹപ്രവർത്തകരേയും ക്രൂരമായി ആക്രമിച്ചു.

വിശാഖപട്ടണം:ആന്ധ്രാപ്രദേശിൽ കഴിഞ്ഞവർഷം എഴുത്തുകാരനും വാഗ്മിയും അപ്പോളജിസ്റ്റുമായ പാസ്റ്റർ പ്രവീൺ പഹടാല കൊല്ലപ്പെട്ട വിവരം നമുക്കെല്ലാം അറിവുള്ളതാണ്. അദ്ദേഹത്തിന്റെ മരണം അപകടമരണം ആണെന്ന് റിപ്പോർട്ടുകൾ വരികയും ചെയ്തിരുന്നു. എന്നാൽ ഈ മരണം കൊലപാതകം ആണെന്ന് ആരോപിച്ചുകൊണ്ട് സംഭവത്തിന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ടുവരുവാൻ വേണ്ടി നിരന്തരം പോരാടിയ ഒരു യുവസവിശേഷകനാണ് പാസ്റ്റർ അഭിനയ്. ഇദ്ദേഹത്തിനെതിരെ ഒരു വർഷങ്ങളായി വധഭീഷണി കോളുകൾ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് രണ്ടുദിവസം മുമ്പ് അദ്ദേഹവും അദ്ദേഹത്തിന്റെ സഭയിലുള്ള യുവാക്കളുമായി പാടെരു എന്ന ട്രൈബൽ ഏരിയയിലൂടെ കടന്നുപോകുമ്പോൾ 3 ഓളം യുവാക്കൾ ബൈക്കുകളിൽ വന്ന് മുട്ട എറിഞ്ഞ് അതിനുശേഷം വാഹനത്തിന്റെ ദിശ മാറിപ്പോയി, വാഹനം തകർത്തതിനുശേഷം ബിയർ ബോട്ടിലുകൾ കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു ഏതാണ്ട് റോഡിൽ നിന്നും ഉള്ളിലേക്ക് മാറി വലിയ അലർച്ച കേട്ടുകൊണ്ടാണ് ഗ്രാമവാസികളായ പണിക്കുപോയ സ്ത്രീകൾ ഈ സംഭവം അറിഞ്ഞു അവിടേക്ക് ചെല്ലുന്നത് മരണത്തോട് മല്ലടിച്ചു കൊണ്ടിരുന്ന പാസ്റ്റർ അഭിനയയ്,മറ്റു സഹോദരങ്ങളേയും നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. വിശാഖപട്ടണത്തു നിന്നും 150 കിലോമീറ്റർ ദൂരത്തിലാണ് പാടേരു എന്ന ഗിരിജന മേഖല.

Manoj Mathew Andra Pradesh | Mob: 9866564450

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp