
തൃശൂർ: ഐപിസി കേരള സ്റ്റേറ്റ് പി.വൈ.പി.എയുടെയും തൃശൂർ സോണൽ പി.വൈ.പി.എയുടെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ മിഷൻ ക്വാർട്ടേഴ്സിലുള്ള ഫുൾ ഗോസ്പൽ ചർച്ചിൽ ‘നിറവ് 2026’ എന്ന പേരിൽ ആത്മീയ സംഗമം സംഘടിപ്പിച്ചു.സംഗമത്തിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിച്ചു. അനുഗ്രഹീതമായ ഗാനശുശ്രൂഷകൾക്ക് ഗായകസംഘങ്ങൾ നേതൃത്വം നൽകി.അഞ്ഞൂറിലധികം യുവതീയുവാക്കൾ സംഗമത്തിൽ പങ്കെടുത്തു. പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം അനുഭവിക്കാനും ആത്മീയ അനുഗ്രഹം പ്രാപിക്കാനും പങ്കെടുത്തവർക്ക് അവസരമൊരുങ്ങി. യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസജീവിതത്തിന്റെ ശക്തീകരണത്തിനും സംഗമം പ്രചോദനമായി.
