
ആലപ്പുഴ: യു.പി.സി. ചേർത്തല താലൂക്ക് കോ-ഓർഡിനേറ്ററും പാസ്റ്ററുമായ ലാലു ആർ. പോളിന്റെ ഭാര്യ സജിനി ലാലു (45)വിന്റെ സംസ്കാര ശുശ്രൂഷയിൽ യു.പി.സി. ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ അനുശോചനം അറിയിച്ചു.ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം, ആലപ്പുഴ ജില്ലാ പ്രസിഡന്റ് പാസ്റ്റർ അനീഷ് പി.കെ., സംസ്ഥാന കമ്മിറ്റി അംഗം ബ്രദർ നേമം ലോറൻസ്, ആലപ്പുഴ ജില്ലാ ട്രഷറർ പാസ്റ്റർ ജോൺസൺ എടത്വ, കുട്ടനാട് താലൂക്ക് പ്രസിഡന്റ് പാസ്റ്റർ വിനോദ് പി.കെ., താലൂക്ക് സെക്രട്ടറി പാസ്റ്റർ പ്രജീഷ് എന്നിവരും യു.പി.സി.യുടെ മറ്റ് ഭാരവാഹികളും അംഗങ്ങളും സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.2026 ഒക്ടോബർ 22 വ്യാഴാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് രാവിലെ പത്തുമണിയോടെ അർത്തുങ്കലിലെ ലാൽ കോയിപ്പറമ്പിൽ സ്മാരക ഓഡിറ്റോറിയത്തിൽ പ്രാർത്ഥനയും പൊതുദർശനവും നടന്നു. ഉച്ചയ്ക്ക് 1.30ന് ആലപ്പുഴ വലിയ ചുടുകാട് സെമിത്തേരിയിൽ ഷാരോൺ ഫെല്ലോഷിപ്പ് ആലപ്പുഴ സെന്ററിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കി.
Report Aneesh P. K, Alappuzha
