
ഇടുക്കി: ദൈവം ക്രൈസ്തവ ധാര പത്രത്തിന്റെ ഉത്തരവാദിത്തപ്പെട്ട പ്രതിനിധികൾ ഇടുക്കി ജില്ലാ കലക്ടറെയും ജില്ലാ പോലീസ് മേധാവിയെയും സന്ദർശിച്ച് ഔദ്യോഗിക കത്തും പത്രത്തിന്റെ കോപ്പിയും കൈമാറി.പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ (PRO & പൊളിറ്റിക്കൽ ബ്യൂറോ ചീഫ് )പാസ്റ്റർ ബിനു പുന്നൂസ് ( ബ്യൂറോ ചീഫ് ഇടുക്കി), ഇടുക്കി താലൂക്ക് റിപ്പോട്ടർ പാസ്റ്റർ ജെയ്സൺ ഇടുക്കി എന്നിവർ ചേർന്നാണ് ജില്ലാ ഭരണകൂടത്തിലെയും പോലീസ് മേധാവിയുടെ ഓഫീസിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സന്ദർശിച്ച് കത്തും പത്രവും കൈമാറിയത്.ഇതിന്റെ ഭാഗമായി ജില്ലാ പബ്ലിക് ഇൻഫർമേഷൻ ഓഫീസിലും ഔദ്യോഗിക കത്തും പത്രത്തിന്റെ കോപ്പിയും സമർപ്പിച്ചു. പത്രത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്.
