വടക്കൻ ഗസ്സയിലെ ഹമാസ് സൈനിക വിഭാഗത്തിന്റെ തലവൻ ഇസ്സുദ്ദീൻ അൽ-ബെയ്ക് (Izz al-Din al-Beik) ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ നസ്ർ (Nasr) മേഖലയിലുള്ള ഒരു പാർപ്പിട സമുച്ചയത്തിന് നേരെ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇസ്സുദ്ദീൻ അൽ-ബെയ്കിനെ വധിച്ച വിവരം പുറത്തുവിട്ടത്. ഹമാസ് കേന്ദ്രങ്ങളും ഫലസ്തീൻ ആരോഗ്യ പ്രവർത്തകരും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുതിർന്ന കമാൻഡറായിരുന്ന അഹമ്മദ് […]
Category: News
ക്രൈസ്തവ–പെന്തക്കോസ്ത് വിഭാഗങ്ങൾ നേരിടുന്ന നീതിനിഷേധത്തിനെതിരെ ഒരുമിച്ച് പോരാടും: ക്രിസ്ത്യൻ ഐക്യവേദി
ഉപ്പുതറ: ക്രൈസ്തവ, പെന്തക്കോസ്ത് വിഭാഗങ്ങൾ നേരിടുന്ന നീതിനിഷേധങ്ങൾക്കെതിരെ ഒരുമിച്ച് പോരാടാൻ ക്രിസ്ത്യൻ ഐക്യവേദി ഉപ്പുതറ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. 2026 സെപ്റ്റംബർ 29 ചൊവ്വാഴ്ച ചപ്പാത്ത് SFC ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി. വർക്കി യോഗം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ പെന്തക്കോസ്ത് വിഭാഗങ്ങൾ വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളും അവകാശനിഷേധങ്ങളും യോഗം ചർച്ച ചെയ്തു. ഇത്തരം വിഷയങ്ങളിൽ ഐക്യത്തോടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത യോഗം […]
കോയമ്പത്തൂരിൽ 40 കിലോമീറ്റർ കാറിന്റെ മേൽക്കൂരയിൽ; പുകയിലക്കടത്ത് സംഘത്തെ പിടികൂടാൻ സാഹസിക ഇടപെടൽ…
കോയമ്പത്തൂർ: നിരോധിത ഗുട്കയും മറ്റ് പുകയില ഉൽപ്പന്നങ്ങളും കടത്തിക്കൊണ്ടുപോയ സംഘം പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ഓടിക്കൊണ്ടിരുന്ന എസ്യുവിയുടെ മേൽക്കൂരയിലെ റൂഫ് റെയിലിൽ പിടിച്ചുനിന്ന് ഏകദേശം 40 കിലോമീറ്ററോളം സഞ്ചരിച്ച ഹെഡ് കോൺസ്റ്റബിൾ എം. വേൽമുരുകന്റെ സാഹസിക ഇടപെടൽ ശ്രദ്ധേയമായി. കോയമ്പത്തൂർ ജില്ലയിലെ കോവിൽപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് വേൽമുരുകൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യവ്യാപകമായി ശ്രദ്ധ നേടി.ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. […]
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ രൂക്ഷം; ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിലും ലക്ഷ്യമിടപ്പെടുന്നതായി റിപ്പോർട്ട്.
അബൂജ: നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകളും സിവിലിയൻ കൊലപാതകങ്ങളും ഗണ്യമായി വർധിച്ചതായി പുതിയ റിപ്പോർട്ട്. അതേസമയം, രാജ്യത്തെ ചില പ്രദേശങ്ങളിൽ ക്രൈസ്തവർ മതവിശ്വാസത്തിന്റെ പേരിൽ പ്രത്യേകം ലക്ഷ്യമിടപ്പെടുന്നതായും മുൻ ബന്ദികളുടെ മൊഴികൾ വ്യക്തമാക്കുന്നു.Open Doors പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നൈജീരിയയിൽ 3,415 പേരെയാണ് തട്ടിക്കൊണ്ടുപോയത്. 2024ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 1,352 കേസുകളെ അപേക്ഷിച്ച് ഇത് 153 ശതമാനം വർധനയാണ്. ഇതേ കാലയളവിൽ സിവിലിയൻ മരണങ്ങളും 1,148ൽ നിന്ന് 1,735 ആയി […]
യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ദേശീയ സംസ്ഥാന ഭാരവാഹികളുടെ യോഗം ആഗസ്റ്റ് 31ന്
UPC ദേശീയ–സംസ്ഥാന സംയുക്ത യോഗം ഓഗസ്റ്റ് 31ന് തിരുവല്ലയിൽതിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം ഓഗസ്റ്റ് 31ന് രാവിലെ 10ന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കും. പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സഭാ, സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം ചേരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ–സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈക്കൊള്ളും.യോഗത്തിൽ പങ്കെടുക്കുന്നവർ: ദേശീയ […]
യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ദേശീയ സംസ്ഥാന ഭാരവാഹികളുടെ യോഗം ആഗസ്റ്റ് 31ന്
തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം ഓഗസ്റ്റ് 31ന് രാവിലെ 10ന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കും. പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സഭാ, സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം ചേരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ–സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈക്കൊള്ളും.യോഗത്തിൽ പങ്കെടുക്കുന്നവർ: ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം അധ്യക്ഷത […]
ശൂരനാട് ശ്മശാന വിഷയം: അനുകൂല നിലപാടിനെ തുടർന്ന് നിരാഹാര അവസാനിപ്പിച്ചു.
ശൂരനാട്: കരുനാഗപ്പള്ളി–ശൂരനാട് ശ്മശാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (UPC) തുടക്കം മുതൽ ശക്തമായി ഏറ്റെടുത്ത് നടത്തിയ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. പഞ്ചായത്ത് അധികൃതരും ജില്ലാ കലക്ടറും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുകയും തുടർനടപടികൾ സംബന്ധിച്ച് അനുകൂലമായ ഉറപ്പുകൾ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.UPC കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി ശൂരനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി ശവപ്പെട്ടിയുമായി പ്രതിഷേധപ്രകടനം നടത്തുകയും തുടർന്ന് നിരാഹാര സത്യാഗ്രഹം […]
“MDMA കേസ് പ്രതികളായ അബ്ദുൾ സലാമിനും മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം.”
കാസർഗോഡ് : എംഡി എം എ കേസ് ഉൾപ്പെട്ട പെരുമ്പാവൂർ സ്വദേശികളായ അബ്ദുൾസലാം മുഹമ്മദ് ഹുസൈൻ എന്നിവരുമായി കോൺഗ്രസ് പ്രമുഖ നേതാക്കന്മാർക്കും മുഖ്യമന്ത്രി വി ഡി സതീശനും അടുത്ത ബന്ധമെന്ന് സൂചന ഇവർക്കൊപ്പം മുഖ്യമന്ത്രി സൗഹൃദം പുലർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുൻപ് യൂത്ത് കോൺഗ്രസ് ഭാരവാഹികളായി ഇരുവരും എറണാകുളം പറവൂരിലെ വിഡി സതീശന്റെ വീട് ഇവർ സ്ഥിരമായി സന്ദർശിച്ചു തരുന്നതായി സൂചനയുണ്ട്. സതീശൻ ഇവരുമായി കൈപിടിച്ച് നടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു . സലാമിന്റെ വീട് വി ഡി […]
ഉത്തർപ്രദേശിൽ പതിനേഴുകാരന്റെ കൊലപാതകം… പ്രധാന പ്രതി പോലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനേഴുകാരനായ സൂര്യ പ്രതാപ് ചൗഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ അസാദ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മെയ് ഇരുപത്തിയെട്ടിന് ഗാസിയാബാദിലെ ഖോഡ കോളനിയിലായിരുന്നു സംഭവം നടന്നത്. ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തായ അസാദ് വീട്ടിലേക്ക് ക്ഷണിച്ചതിനെ തുടർന്നാണ് സൂര്യ പ്രതാപ് ചൗഹാൻ അവിടെയെത്തിയത്.കുടുംബത്തിന്റെ ആരോപണമനുസരിച്ച്, ആടിനെ അറുക്കുന്ന ചടങ്ങ് കാണാൻ സൂര്യയെ നിർബന്ധിച്ചു. എന്നാൽ ഒരു ജീവിയെ കൊല്ലുന്നതിനോട് താൽപര്യമില്ലെന്ന് പറഞ്ഞ് സൂര്യ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. […]
ദുരഭിമാനം മാറ്റി സൈക്കിൾ യാത്രയിലേക്ക് കേരളം, ചാണ്ടി ഉമ്മൻ കാണിച്ച വഴി കേരളം സ്വീകരിക്കുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലകളിൽ ഉണ്ടായ കുത്തനെ വർദ്ധനവ് സാധാരണ ജനങ്ങളുടെ ജീവിതത്തെ കനത്ത സാമ്പത്തിക സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. കൂടാതെ വാഹനങ്ങളുടെ അമിത ഉപയോഗം മൂലം വായു മലിനീകരണം ഗുരുതരമായി ഉയരുകയും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.ഈ സാഹചര്യത്തിലാണ് സൈക്കിള് ഉപയോഗം വീണ്ടും പ്രാധാന്യം നേടുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സൈക്കിളിൽ നടത്തിയ യാത്ര സമൂഹത്തിൽ വലിയ ശ്രദ്ധ നേടുകയും മാതൃകാപരമായ ഇടപെടലായി വിലയിരുത്തപ്പെടുകയും ചെയ്തു. ലളിതത്വത്തിന്റെയും പൊതുജനങ്ങളോടുള്ള അടുപ്പത്തിന്റെയും ശക്തമായ സന്ദേശമാണ് ഇത് […]
