ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് കമാൻഡർ ഇസ്സുദ്ദീൻ അൽ-ബെയ്ക് കൊല്ലപ്പെട്ടു .

വടക്കൻ ഗസ്സയിലെ ഹമാസ് സൈനിക വിഭാഗത്തിന്റെ തലവൻ ഇസ്സുദ്ദീൻ അൽ-ബെയ്ക് (Izz al-Din al-Beik) ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ നസ്ർ (Nasr) മേഖലയിലുള്ള ഒരു പാർപ്പിട സമുച്ചയത്തിന് നേരെ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇസ്സുദ്ദീൻ അൽ-ബെയ്കിനെ വധിച്ച വിവരം പുറത്തുവിട്ടത്. ഹമാസ് കേന്ദ്രങ്ങളും ഫലസ്തീൻ ആരോഗ്യ പ്രവർത്തകരും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുതിർന്ന കമാൻഡറായിരുന്ന അഹമ്മദ് അൽ-ഗന്ദൂർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വടക്കൻ ഗസ്സയിലെ അൽ-ഖസ്സാം ബ്രിഗേഡിന്റെ ചുമതല ഇസ്സുദ്ദീൻ അൽ-ബെയ്ക് ഏറ്റെടുത്തത്. ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രദേശത്തെ മെഡിക്കൽ സംഘം അറിയിച്ചു.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify