(ചന്ദൗലി, ഉത്തർപ്രദേശ്), (ജൂലൈ 10, 2026)ചന്ദൗലി ജില്ലയിലെ സകൽഡീഹ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇട്വാ ഗ്രാമത്തിൽ അനധികൃത സുവിശേഷ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ ആറു പേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ അന്വേഷണപ്രകാരം, പ്രാർത്ഥനാ സമ്മേളനത്തിന്റെ പേരിൽ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ വിളിച്ചുവരുത്തി ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇതിനായി മതപുസ്തകങ്ങളും പ്രചാരണസാമഗ്രികളും വിതരണം ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു.റെയ്ഡിനിടെ 50-ലധികം സ്ത്രീകളും പുരുഷന്മാരും സ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സ്ഥലത്ത് […]
Category: Business
Will Update the New Business News
നിയുക്ത കേരളാ മുഖ്യമന്ത്രി ബഹു. Adv.വടശ്ശേരി ദാമോദരൻ സതീശന് അഭിനന്ദനങ്ങൾ അറിയിച്ച് പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ…
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി അഡ്വ വി ഡി.സതീശന് ആശംസ അറിയിച്ച് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റിയും, തിരുവനന്തപുരം ജില്ലാ കമ്മിറ്റി യും കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി ഡി സതീശന് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ എടുക്കുന്ന എല്ലാ ജനകീയ തീരുമാനങ്ങൾക്കും സഭയുടെ പിന്തുണ അറിയിച്ചു.സഭയുടെ പൊതുവായ ചില ആവശ്യങ്ങൾ അടങ്ങിയ നിവേദനം പരിഗണയ്ക്കായി മുഖ്യമന്ത്രിക്ക് നൽകി. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ നോബിൾ പി […]
വൻ ലഹരി വേട്ട, മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ.
ആലപ്പുഴ ജില്ലയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാവസായിക അളവിൽ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. ആര്യാട് തെക്ക് വില്ലേജിൽ ആറാട്ടുവഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 150 ഗ്രാം മെത്താംഫിറ്റമിനുമായി അൻഷാദ് (36 വയസ്), അർഷാദ് (23 വയസ്) എന്നിവർ പിടിയിലായത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം കീഴടക്കിയത്. പ്രതികളുടെ കൈവശം നിന്ന് മഴു, ‘S’ കത്തി എന്നിവയും കണ്ടെടുത്തു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ […]
തൃശ്ശൂരിൽ വൻ ലഹരി, കുന്നംകുളം സ്വദേശി ഹബീബ് മൈക്കു മരുന്ന് മായി പിടിയിൽ.
തൃശ്ശൂരിൽ എക്സൈസിന്റെ വൻ ലഹരി വേട്ട. പാൽ വണ്ടിയിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. കുന്നംകുളം സ്വദേശി ഹബീബ്(25 വയസ്) എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ “പൂത്തിരി ” എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്നും മയക്കുമരുന്ന് നേരിട്ട് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന കോഡ് […]
പത്തു വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവം വാർത്താസമ്മേളനത്തിൽ പൊട്ടിച്ചിരിയുമായി പോലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം പൊതുജനം.
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് വരുന്ന വാർത്ത നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പത്തു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പരാജയമാണ്.എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം കൂടുതൽ വേദനാജനകമാണ്. ഒരു കുഞ്ഞിന്റെ ദാരുണാന്ത്യം വിശദീകരിക്കുന്ന വേളയിൽ ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകേണ്ടത് ഗൗരവവും ഉത്തരവാദിത്തബോധവുമാണ്. ചിരിയും അലംഭാവവും അല്ല.ഇത്തരം സംഭവങ്ങൾ പൊതുജനങ്ങൾക്കിടയിൽ നിയമവ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. നീതിന്യായ […]
പുനലൂർ അഞ്ചലിൽ പോലീസ് കാരന്റെ ബുള്ളറ്റ് കത്തിച്ചു തുടർന്ന് ഭീഷണി കത്തും പ്രദർശിപ്പിച്ചു.
കൊല്ലം : പത്തനംതിട്ട ജില്ലയിലെ ആറന്മുള പോലീസ് സ്റ്റേഷനിൽ പ്രവർത്തിയെടുക്കുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനായ വിവേകിന്റെ കൊല്ലം അഞ്ചലിലുള്ള വീട്ടിൽ ഉണ്ടായ ആക്രമണം അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമാണ്. ഇരുട്ടിൻറെ മറവിൽ നടന്ന ആക്രമണത്തിൽ വിവേകിന്റെ ഇരുചക്ര വാഹനം പൂർണമായും അഗ്നിക്ക് ഇരയാക്കുകയും,കുടുംബാംഗങ്ങൾക്ക് അപകടം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീട്ടിലേക്ക് കരി ഓയിൽ ഒഴിക്കുകയും ചെയ്തത് വഴി വിവേകിനും, മാതാപിതാക്കൾക്കും പരിക്ക് പറ്റുന്ന സാഹചര്യവും ഉണ്ടായി. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി ചെയ്ത പ്രവർത്തിയുടെ പേരിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ […]
കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് (കേരളം)
തിരുവനന്തപുരം : കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്?ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.“പാറ്റകൾ” […]
ഐക്യമില്ലാതെ മുന്നോട്ട് മുൻപോട്ടു പോകുവാൻ പെന്തക്കോസ്ത സമൂഹത്തിന് സാധിക്കുമോ? ബാബു പറയത്ത് കാട്ടിൽ, UPC ദേശീയ പ്രസിഡന്റ്
തിരുവല്ല : ഐക്യമില്ലാതെ മുന്നോട് പെന്തെക്കോസ്ത് സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങൾഒരുകാലത്ത് വിശ്വാസത്തിലും ഐക്യത്തിലും ഉറച്ചുനിന്ന പ്രസ്ഥാനമായിരുന്നു പെന്തെക്കോസ്ത്. എന്നാൽ ഇന്ന്, അതിന്റെ ഏറ്റവും വലിയ ദൗർബല്യമായി മാറിയിരിക്കുന്നത് അനൈക്യമാണ്. നൂറുകണക്കിന് സംഘടനകളും അനേകം നേതാക്കളുമുണ്ടായിട്ടും, ഒരു സമൂഹമായി മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.ഈ അനൈക്യം കാരണം, പെന്തെക്കോസ്ത് സമൂഹത്തിന് അത്യാവശ്യമായ സ്കൂളുകളും കോളേജുകളും ആശുപത്രികളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും സൃഷ്ടിക്കാൻ സാധിക്കാത്തത് വലിയ വിഷയം തന്നെയാണ്. മറ്റു സമൂഹങ്ങൾ അവരുടെ ഐക്യബലത്തിൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ വലിയ […]
ആന്ധ്രപ്രദേശിൽ സുവിശേഷ പ്രവർത്തകർ ആക്രമിക്കപ്പെട്ടത് മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. യുണൈറ്റഡ് പെന്തക്കോസ് കൗൺസിൽ.
തിരുവല്ല : ആന്ധ്രപ്രദേശിൽ പാസ്റ്റർമാർക്ക് നേരെ ഉണ്ടായ അതിക്രമ സംഭവത്തെ ശക്തമായി അപലപിച്ച് യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ രംഗത്ത്. ഇത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കരുതെന്നും കുറ്റക്കാരെ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ, പെന്തെക്കോസ്ത് വിശ്വാസികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതായി കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. ഇത് രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തിനും സാമൂഹിക ഐക്യത്തിനും ഗുരുതരമായ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.ഇത്തരം സംഭവങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരും […]
ക്രിസ്ത്യൻ പെൺകുട്ടിയുടെ തിരോധാനം, വിദേശത്ത് കൊണ്ടുപോയി മുസ്ലിം ആക്കി വിവാഹം നടത്തിയെന്ന് ആരോപണം
പാകിസ്ഥാനിലെ ഒരു ക്രിസ്ത്യൻ കുടുംബം, തങ്ങളുടെ 16 വയസ്സുള്ള മകളുടെ തിരോധാനം പോലീസ് ശരിയായിഅന്വേഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു രംഗത്ത് വന്നു. മകളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായും പിന്നീട് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ താമസിക്കുന്ന ഒരാളുമായി ഓൺലൈനായി വിവാഹം കഴിച്ചതായും അവർ പറയുന്നു.പഞ്ചാബിലെ വെഹാരി ജില്ലയിലെ ബുറേവാല തെഹ്സിലിലെ ചാക്ക് നമ്പർ 505/WB ഗ്രാമത്തിലെ കുടുംബ വീട്ടിൽ നിന്ന് ഏപ്രിൽ 3 ന് ജിയ ലിയാഖത്തിനെ കാണാതായതാണ് കേസ്. താനും ഭാര്യയും ഒരു പ്രാദേശിക […]
