
(ചന്ദൗലി, ഉത്തർപ്രദേശ്), (ജൂലൈ 10, 2026)ചന്ദൗലി ജില്ലയിലെ സകൽഡീഹ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇട്വാ ഗ്രാമത്തിൽ അനധികൃത സുവിശേഷ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ ആറു പേരെ അറസ്റ്റ് ചെയ്തു.
പോലീസിന്റെ അന്വേഷണപ്രകാരം, പ്രാർത്ഥനാ സമ്മേളനത്തിന്റെ പേരിൽ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ വിളിച്ചുവരുത്തി ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇതിനായി മതപുസ്തകങ്ങളും പ്രചാരണസാമഗ്രികളും വിതരണം ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു.റെയ്ഡിനിടെ 50-ലധികം സ്ത്രീകളും പുരുഷന്മാരും സ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സ്ഥലത്ത് നിന്ന് 7 ബൈബിളുകൾ, 200 മതപ്രചാരണ ലഘുലേഖകൾ, 50 മതപുസ്തകങ്ങൾ, ഒരു ഹോൺ സ്പീക്കർ, രണ്ട് മൈക്കുകൾ, യേശുക്രിസ്തുവിന്റെ ഒരു ഫോട്ടോയും രണ്ട് മോട്ടോർസൈക്കിളുകളും പോലീസ് പിടിച്ചെടുത്തു.പോലീസ് പറയുന്നതനുസരിച്ച്, ചിലർ മൈക്കിലൂടെ ക്രിസ്തുമതത്തിന്റെ പ്രചാരണം നടത്തുകയും, ഹിന്ദു മതത്തെ വിമർശിക്കുകയും, മറ്റ് മതസ്ഥർക്കു മതസാഹിത്യങ്ങൾ വിതരണം ചെയ്ത് മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശൃംഖലയെയും ഉടൻ കണ്ടെത്തും എന്ന പോലീസ് പറയുന്നത്.
അറസ്റ്റിലായവരിൽ ഗാസിപൂർ സ്വദേശിയായ ധീരജ് സിംഗ്, ചന്ദൗലിയിലെ ഇട്വാ സ്വദേശിയായ രാജേഷ് മൗര്യ, കമലേഷ് കുമാർ, വാരണാസി ജില്ലയിലെ ഗുഡ്ഡു, ധാനാപൂർ സ്വദേശിയായ അജിത് കുമാർ എന്നിവരും ഉൾപ്പെടുന്നു.ഈ പ്രാർത്ഥനാസമ്മേളനം നടന്ന വീട് ജില്ലാ പഞ്ചായത്ത് പ്രതിനിധി ശേഷ് റാം എന്നയാളുടെ സഹോദരന്റേതാണെന്ന് പോലീസ് അറിയിച്ചു. എന്നാൽ, ഈ സംഭവത്തിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും, ആ ദിശയിലും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.സകൽഡീഹ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) കൃഷ്ണമുരാരി ശർമ്മ പറഞ്ഞു: ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും. അന്വേഷണത്തിൽ കൂടുതൽ വസ്തുതകൾ പുറത്തുവന്നാൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തർപ്രദേശിൽ നിരവധി സുവിശേഷ പ്രവർത്തകർ ആണ് സുവിശേഷീകരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നത് ഇതിന്റെ പ്രധാനപ്പെട്ട കാരണം സഭകൾക്ക് റജിസ്ട്രേഷൻ ഇല്ല എന്നുള്ളതും സുവിശേഷ പ്രവർത്തകർക്ക് അംഗീകൃത ഐഡന്റിറ്റി കാർഡ് ഇല്ല എന്നും ഉള്ളതാണ്.
Dr. Saju V Thomas Mob: 9451787589
uh
