
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി അഡ്വ വി ഡി.സതീശന് ആശംസ അറിയിച്ച് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റിയും, തിരുവനന്തപുരം ജില്ലാ കമ്മിറ്റി യും കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി ഡി സതീശന് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ എടുക്കുന്ന എല്ലാ ജനകീയ തീരുമാനങ്ങൾക്കും സഭയുടെ പിന്തുണ അറിയിച്ചു.സഭയുടെ പൊതുവായ ചില ആവശ്യങ്ങൾ അടങ്ങിയ നിവേദനം പരിഗണയ്ക്കായി മുഖ്യമന്ത്രിക്ക് നൽകി. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ നോബിൾ പി തോമസ, പാസ്റ്റർ തോമസ് എം പുളിവേലിൽ, ജെയ്സ് പാണ്ടനാട്, ഫിന്നി പി മാത്യു, പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, പാസ്റ്റർ കെ എ തോമസ്, പാസ്റ്റർ ജേക്കബ് കുര്യൻ, പാസ്റ്റർ സതീഷ് നെൽസൺ, പാസ്റ്റർ ലിജു വിതുര എന്നിവർ സംഘത്തിലുണ്ടായിരുന്നു.
യുഡിഎഫ് മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന പെന്തകോസ്ത് സഭകളുടെ സെമിത്തേരി പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ സഭയ്ക്ക് പൊതുവായി സെമിത്തേരികൾ അനുവദിക്കുക, പ്രാർത്ഥനാലയങ്ങൾക്ക് തടസ്സമായി നിൽക്കുന്ന പഞ്ചായത്ത് – മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലഘൂകരിച്ച് ആരാധനാലയങ്ങൾക്ക് വേണ്ടി പ്രത്യേകം നിയമനിർമ്മാണം നടത്തുക, പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി പ്രത്യേക സംവരണ പാക്കേജ് നടപ്പിലാക്കുക, വിശുദ്ധ നാടുകൾ സന്ദർശിക്കാൻ വേണ്ടി സബ്സിഡി അടക്കമുള്ള സർക്കാർ സഹായം പ്രഖ്യാപിക്കുക, മദ്യത്തിൻ്റെ ഉല്പാദനവും വിതരണവും കുറച്ച് മദ്യവർജ്ജനം നടപ്പിലാക്കുക, നിയമവിരുദ്ധ രാസലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും തടയുക, സർക്കാരിൻ്റെ ബോർഡ്, കോർപ്പറേഷൻ, കമ്മീഷൻ തുടങ്ങിയ സമിതികളിൽ പെന്തകോസ്ത് സഭാംഗങ്ങളെ ഉൾപ്പെടുത്തുക, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ ശുപാർശകൾ നടപ്പിലാക്കാൻ ഭരണപരമായ നടപടികൾ സ്വീകരിക്കുക, പെന്തകോസ്ത് സഭകളെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് 10.3.2026 ലെ മുൻ മന്ത്രിസഭാ യോഗ തീരുമാനം ഇനം നമ്പർ 3894 O.A അനുസരിച്ചുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഡോ. വള്ളിക്കാവ് മോഹൻദാസ് എഴുതിയ “മിഷനറിമാരുടെ കേരളം”, അനിൽ കുമാർ അയ്യപ്പൻ എഴുതിയ ‘ആഹാരത്തിൻ്റെ രാഷ്ട്രീയം” എന്നീ പുസ്തകങ്ങൾ ജെയ്സ് പാണ്ടനാട് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.പി സി ഐ സ്റ്റേറ്റ് കോഡിനേറ്ററും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ പാസ്റ്റർ കെ. എ തോമസ് ആണ് ഈ കൂടിക്കാഴ്ച്ചക്ക് വേദി ഒരുക്കിയത്.പെന്തകോസ്ത് സഭകളുടെ പൊതുവായ എല്ലാ ആവശ്യങ്ങൾക്കും സർക്കാരുമായും, അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും, ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ സഭാ വിശ്വാസികളെയും പാസ്റ്റഴ്സിനെയും ആഹ്വാനം ചെയ്യുന്നു.
Gospeltvnews : 9451787589
