Trending

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

തിരുവനന്തപുരം : കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ മെയ് 18ന് കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും അതോടൊപ്പം 21 അംഗങ്ങൾ ഉള്ള മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും.

വിഡി സതീശനെ മുഖ്യമന്ത്രി ആക്കിക്കൊണ്ടുള്ള ഹൈക്കമാന്റിന്റെ ഉത്തരവ് ഇന്നലെ ലഭിച്ചതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ VD സതീശനെ പാർലമെൻററി പാർട്ടി നേതാവായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിർദ്ദേശിക്കുകയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ ഈ പ്രമേയത്തെ പിന്താങ്ങി എന്നാൽ രമേശ് ചെന്നിത്തല മീറ്റിങ്ങിൽ നിന്ന് വിട്ടു നിന്നു. ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് താൻ മീറ്റിങ്ങിൽ പങ്കെടുക്കാത്തത് എന്ന് അദ്ദേഹം ഒരു കത്തിലൂടെ അറിയിച്ചു. യോഗത്തിന് ശേഷം വിഡി സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.

വൻ ഭൂരിപക്ഷത്തോടെ ജയിച്ച യുഡിഎഫ് സർക്കാരിൽ ജനം വലിയ പ്രതീക്ഷകളാണ് വെച്ചുപുലർത്തുന്നത് മുസ്ലിംലീഗിന്റെ പിന്തുണയോടെ ഭരിക്കുന്ന കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ നടപ്പാക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Gospeltvnews : 9451787589

Join whatsapp group Gospel News https://chat.whatsapp.com/IwnpIIgwqoJ7A0iNrfti8l

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp